Main News
കോൺഗ്രസ്സ്‌ ജന്മദിന സമ്മേളനം നടത്തി

28/12/2020
മലപ്പുറം : കോൺഗ്രസ്സ്‌ പാർട്ടിയുടെ 136-ാ‍ം ജന്മദിന സമ്മേളനം ഡി.സി.സി ആസ്ഥനത്ത്‌ സംഘടിപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ്‌ പതാക ഉയർത്തി. ജന്മദിന സമ്മേളനം ജില്ലാ കോൺഗ്രസ്സ്‌ അധ്യക്ഷൻ അഡ്വ.വി.വി പ്രകാശ്‌ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി യുടെ ആഹ്വാന പ്രകാരം ത്രിരംഗ പരിപാടി നടത്തി. ചടങ്ങിൽ വീക്ഷണം മുഹമ്മദ്‌,വല്ലാഞ്ചിറ ഷൗകത്തലി,പി.സി വേലായുധൻ കുട്ടി,അജീഷ്‌ എടാലത്ത്‌,കെ.പി.എ തങ്ങൾ,പി.എ ചെറീത്‌,സുബാഷിണി,വി.എസ്‌.എൻ നമ്പൂതിരി, എം.സത്യൻ, ബി.അലവി, പരി ഉസ്മാൻ,കെ.വി ഇസ്‌ഹാഖ്‌ എന്നിവർ സംസാരിച്ചു.

Share this post: