Main News
കോവിഡ് 19: ജില്ലയില്‍ 580 പേര്‍ക്ക് രോഗബാധ; 457 പേര്‍ക്ക് കൂടി രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്ക് വൈറസ്ബാധ
26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ രോഗബാധ ഒരാള്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 5,122 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 65,465 പേര്‍

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 02) 580 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത് ആശങ്കാജനകമാണെന്നും ഈ സാഹചര്യത്തില്‍ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 26 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് ജില്ലയിലെത്തിയതുമാണ്.

വിദഗ്ധ ചികിത്സയ്ക്ക് ശേഷം 457 പേരാണ് ജില്ലയില്‍ ശനിയാഴ്ച രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 86,471 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജില്ലയിലിപ്പോള്‍ 65,465 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,122 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 410 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 197 പേരും 259 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 487 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കോവിഡ് വ്യാപന സാധ്യത തിരിച്ചറിയണം

കോവിഡ് മഹാമാരിക്കെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ടെങ്കിലും ഇത് ഫലപ്രാപ്തിയിലെത്തിക്കാന്‍ പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഓര്‍മ്മിപ്പിച്ചു. ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ കോവിഡ് വൈറസ് വ്യാപനം തടയാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ശനിയാഴ്ച (ജനുവരി 02) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 01
ആലിപ്പറമ്പ്  04
അമരമ്പലം  02
ആനക്കയം  07
അങ്ങാടിപ്പുറം  05
അരീക്കോട്  09
ആതവനാട്  02
ചാലിയാര്‍ 02
ചീക്കോട്  01
ചേലേമ്പ്ര  03
ചെറിയമുണ്ടം  05
ചെറുകാവ്  06
ചോക്കാട് 04
ചുങ്കത്തറ  08
എടക്കര  04
എടപ്പറ്റ 04
എടപ്പാള്‍  24
എടരിക്കോട്  02
എടവണ്ണ  07
ഏലംകുളം 01
ഇരിമ്പിളിയം 02
കാലടി  02
കാളികാവ്  04
കല്‍പകഞ്ചേരി  02
കരുളായി  02
കരുവാരക്കുണ്ട്  03
കാവനൂര്‍  01
കീഴാറ്റൂര്‍  05
കീഴുപറമ്പ് 06
കോഡൂര്‍ 01
കൊണ്ടോട്ടി  12
കൂട്ടിലങ്ങാടി  03
കോട്ടക്കല്‍  30
കുറുവ  02
കുറ്റിപ്പുറം  08
കുഴിമണ്ണ 04
മക്കരപ്പറമ്പ്  07
മലപ്പുറം  33
മമ്പാട്  04
മഞ്ചേരി  13
മങ്കട  06
മാറഞ്ചേരി  03
മേലാറ്റൂര്‍ 08
മൂന്നിയൂര്‍  05
മൂര്‍ക്കനാട്  12
മൂത്തേടം  03
മൊറയൂര്‍  06
മുതുവല്ലൂര്‍  03
നന്നമ്പ്ര 02
നന്നംമുക്ക് 03
നിലമ്പൂര്‍  18
നിറമരുതൂര്‍ 02
ഊരകം  01
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍  02
പള്ളിക്കല്‍ 06
പാണ്ടിക്കാട്  08
പരപ്പനങ്ങാടി 06
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ  08
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 11
പെരുവെള്ളൂര്‍  01
പൊന്മള 01
പൊന്നാനി  09
പൂക്കോട്ടൂര്‍  01
പോരൂര്‍  05
പോത്തുകല്ല് 06
പുലാമന്തോള്‍  05
പുളിക്കല്‍  05
പുല്‍പ്പറ്റ 02
പുറത്തൂര്‍  10
പുഴക്കാട്ടിരി 03
താനാളൂര്‍  06
താനൂര്‍  05
തലക്കാട് 02
തവനൂര്‍  03
താഴേക്കോട്  04
തേഞ്ഞിപ്പലം 09
തെന്നല 03
തിരുനാവായ 02
തിരുവാലി 05
തൃക്കലങ്ങോട്  03
തൃപ്രങ്ങോട്  07
തുവ്വൂര്‍  03
തിരൂര്‍  20
തിരൂരങ്ങാടി  05
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി  06
വളവന്നൂര്‍  09
വള്ളിക്കുന്ന്  07
വട്ടംകുളം  14
വാഴക്കാട്  01
വാഴയൂര്‍  03
വഴിക്കടവ്  09
വെളിയങ്കോട് 13
വേങ്ങര  09
വെട്ടത്തൂര്‍ 05
വെട്ടം 01
വണ്ടൂര്‍  07

Share this post: