Main News
ജില്ലയില്‍ ഇന്നലെ 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; ആശ്വാസമായി 489 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 300 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 36 പേര്‍
ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 3,391 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 34,929 പേര്‍

ജില്ലയില്‍ ഇന്നലെ (സെപ്റ്റംബര്‍ 21) ബാധിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ്. 349 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരാവുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആശ്വാസകരമാണെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജനകീയ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 36 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധിതര്‍ വര്‍ധിച്ചതിന് ആനുപാതികമായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. ഇന്ന് 489 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായത്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 12,235 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട് – 03
ആലിപ്പറമ്പ് -03
അമ്പലപ്പാറ -01
ആനക്കയം -01
ആനങ്ങാടി -01
എ.ആര്‍ നഗര്‍ -04
അരീക്കോട്- 05
ആതവനാട് -04
ചാലിയാര്‍ -01
ചീക്കോട് -01
ചേലേമ്പ്ര -08
ചെറിയമുണ്ടം -01
ചുങ്കത്തറ -01
എടപ്പാള്‍ -07
എടപ്പറ്റ -03
എടവണ്ണ -02
എലാഞ്ചി -01
ഏറ്റുമാനൂര്‍ -01
കാളികാവ് -01
കല്‍പ്പകഞ്ചേരി -13
കണ്ണമംഗലം -03
കരുളായി -01
കരുവരകുണ്ട് -02
കാവനൂര്‍ -03
കോട്ടക്കല്‍ -12
കൂട്ടിലങ്ങാടി -02
കുന്നമംഗലം -02
കുറ്റിപ്പുറം -01
മലപ്പുറം -02
മംഗലം -0 2
മഞ്ചേരി -04
മങ്കട -01
മാറാക്കര -01
മേലാറ്റൂര്‍ -01
മൂന്നിയൂര്‍ -03
മുതുവല്ലൂര്‍ -01
നന്നമ്പ്ര -04
നിറമരുതൂര്‍ -04
ഊരകം -01
ഒഴൂര്‍ -02
പാലക്കാട് -01
പാളമ്പറ്റ -01
പള്ളിക്കല്‍ -06
പള്ളിക്കുത്ത് -01
പാണ്ടിക്കാട് -01
പരപ്പനങ്ങാടി -19
പറപ്പൂര്‍ -03
പെരിന്തല്‍മണ്ണ – 04
പൊന്മള -04
പൊന്മുണ്ടം -01
പൊന്നാനി -07
പൂക്കോട്ടൂര്‍ -01
പൂവത്തിക്കല്‍ -01
പുലാമന്തോള്‍ -01
പുളിയക്കോട് -01
പുല്‍പ്പറ്റ -02
പുതിയങ്ങാടി -01
പുഴക്കാട്ടിരി -01
താനാളൂര്‍ -17
താനൂര്‍ -25
തലക്കാട് -09
തേഞ്ഞിപ്പലം -09
തിരുനാവായ -05
തിരൂരങ്ങാടി -17
തിരുവാലി -01
തൃക്കലങ്ങോട്-04
തൃപ്രങ്ങോട് -03
തിരൂര്‍ -10
ത്യശൂര്‍ -01
തിരുവനന്തപുരം -01
വളാഞ്ചേരി -01
വളവന്നൂര്‍ -04
വള്ളിക്കുന്ന് 05
വട്ടംകുളം -02
വാഴക്കാട് -01
വാഴയൂര്‍ -03
വേങ്ങര -01
വെട്ടം -02
വെട്ടുപാറ -01
വണ്ടൂര്‍ -01
മോറയൂര്‍ -01
ഊര്‍ങ്ങാട്ടിരി – 01
സ്ഥലം ലഭ്യമല്ലാത്തവര്‍ – 05.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

തേഞ്ഞിപ്പലം – 01
മംഗലം – 01
അമ്പലപ്പാറ – 01
പോത്തുകല്ല് – 01
അമരമ്പലം – 02.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ആലിപ്പറമ്പ് -01
ആതവനാട് – 01
ചെറിയമുണ്ടം -01
ചെറുകാവ് -01
എടപ്പാള്‍ -01
എടയൂര്‍ -01
കാളികാവ് -01
കരുവാരക്കുണ്ട് -01
കാവഞ്ചേരി -01
കൂരിയാട് -01
മക്കരപ്പറമ്പ് -01
മങ്കട -01
മൂന്നിയൂര്‍ -01
നിറമരുതൂര്‍ -01
പരപ്പനങ്ങാടി -01
പട്ടിക്കാട് -01, പൊന്മള -01
പൊന്മുണ്ടം -01
പുറത്തൂര്‍ -01
പുതിയ കടപ്പുറം -01
താനാളൂര്‍ – 03
താനൂര്‍ – 03
തേഞ്ഞിപ്പാലം -01
തിരുവാലി -01
തിരൂര്‍ -02
തിരൂരങ്ങാടി -02
വളവന്നൂര്‍ -02
വെട്ടം – 02.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ആനക്കയം – 01, പരപ്പനങ്ങാടി -01, വണ്ടൂര്‍ -01, തൂവൂര്‍ – 01.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

തിരൂര്‍ – 02, മഞ്ചേരി – 01.

34,929 പേര്‍ നിരീക്ഷണത്തില്‍

34,929 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,391 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 456 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 2,041 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,46,541 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 3,376 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share this post: