Top Stories
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകികൊണ്ട് വള്ളിക്കുന്നിന്റെ ജനകീയ ഡോക്ടർ
April 27, 2021

മലപ്പുറം : മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് വള്ളിക്കുന്നിന്റെ ജനകീയ ഡോക്ടർ ശശിധരൻ ദുരിതാശ്വാസ നിധിയിലേക്ക് 50 ,000 രൂപനൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും തിരൂർ ഇമ്പിച്ചി ബാവ സ്മാരക സഹകരണ ആശുപത്രിയുടെ ഡയറക്ടറുമായ ഡോ: ശശിധരൻ ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയം വന്നപ്പോളും ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ,000 രൂപ നൽകിയിരുന്നു. നല്ലൊരു ഗായകനും ഗാന രചയിതാവുമായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ്. വള്ളിക്കുന്നുകരുടെ പ്രിയപ്പെട്ട ഡോക്ടർ സാമൂഹിക സാംസകാരിക രംഗത്തെ ഒരു നിറ സാന്നിദ്ധ്യമാണ്.

Share this post: