Main News
തിരൂരങ്ങാടി ഹജൂര്‍ കച്ചേരി നവീകരണ പ്രവൃത്തി ഫെബ്രുവരി 11 ന് തുടങ്ങും

101 അംഗ സ്വാഗതസംഘം രൂപീകരിച്ചു
ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തിയ തിരൂരങ്ങാടി ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവൃത്തി ഫെബ്രുവരി 11ന് തുടങ്ങും. ഫെബ്രുവരി 11 ന് വൈകീട്ട്  നാലിന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.കെ അബ്ദുറബ് എം.എല്‍.എയുടെ അധ്യക്ഷനാവും. ചടങ്ങില്‍ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള മറ്റു സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 
പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 101 അംഗ സ്വാഗതസംഘ സമിതി രൂപീകരിച്ചു. തിരൂരങ്ങാടി നഗരസഭ ഹാളില്‍ നടന്ന യോഗം പി.കെ അബ്ദുറബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലബാറിന്റെ സ്വതന്ത്ര്യ സമരവും സാംസ്‌കാരിക പൈതൃകവും ജന ജീവിതവും കാര്‍ഷികവുമായ എല്ലാം അടങ്ങിയതാകും മ്യൂസിയമെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരസമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായീല്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.എച്ച് മഹ്മൂദ് ഹാജി, എം അബ്ദുറഹ്മാന്‍ കുട്ടി, യു.കെ മുസ്തഫ മാസ്റ്റര്‍, മോഹനന്‍ വെന്നിയൂര്‍, വാസു കാരയില്‍, മൊയ്തീന്‍ കോയ, യു.എ റസാഖ്, ജാഫര്‍ കുന്നത്തേരി, കെ.പി സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: