Top Stories
മലപ്പുറം നഗരസഭ കര്‍ഷകരെ ആദരിച്ചു
February 14, 2021

മലപ്പുറം: നഗരസഭയില്‍ വിവിധ കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ച കര്‍ഷകരെ ആദരിച്ചു.പി.പി.അബദുല്‍ മജീദ് (നെല്‍കൃഷി ), പി.പി.ബഷീര്‍ ( സമ്മിശ്ര കൃഷി), രവീന്ദ്രന്‍ (പട്ടികജാതി വിഭാഗത്തിലെ കര്‍ഷകന്‍), സുലൈഖ (വനിത കര്‍ഷക ) സു ഐല്‍ പട്ടര്‍കടവന്‍ ( യുവകര്‍ഷകന്‍) എന്നിവരെയാണ് ആദരിച്ചത്. സിദ്ധീഖ് നൂറേങ്ങലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ മുജീബ്കാടേരി ഉല്‍ഘാടനം ചെയതു.സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ പി.കെ.അബ്ദുല്‍ ഹക്കീം, മറിയുമ്മ ശരീഫ് കോണോ തൊടി, സി.പി.അയാശാ ബി, കൗണ്‍സിലര്‍മാരായ സി.സുരേഷ് മാസ്റ്റര്‍, ശിഹാബ് മൊടയങ്ങാടന്‍, കൃഷി ഫീല്‍ഡ് ഓഫീസര്‍ ആര്‍.വിനോദ് കുമാര്‍ പ്രസംഗിച്ചു.

Share this post: