Main News
മർകസ് പ്രതിനിധികളെ ആദരിച്ചു

ദുബൈ: കോവിഡ് കാലത്ത് ദുരിത ബാധിതരിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ മികച്ച വളണ്ടിയർ സേവനം ചെയ്ത മർകസ് ഐ സി എഫ് പ്രതിനിധികളെ ദുബൈ ഗവർമെന്റിന്റെ ഔദ്യോഗിക സന്നദ്ധ സംഘമായ വത്തനി അൽ ഇമാറാത്ത് അനുമോദിച്ചു. ദുബൈ എക്കണോമിക് ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക സാക്ഷ്യപത്രം വത്തനി അൽ ഇമാറാത്ത് പ്രതിനിധികളായ ശൈഖ് ദിറാർ ബിൽഹൂൽ അൽ ഫലാസി, ശൈഖ തമീമ മുഹമ്മദ് അൽ നൈസർ എന്നിവരിൽ നിന്ന് മർകസ് പ്രതിനിധികൾ ഏറ്റുവാങ്ങി. സലീംഷ ഹാജി തൃശൂർ, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ഫസൽ മട്ടന്നൂർ, കരീം ഹാജി തളങ്കര, യഹ്‌യ സഖാഫി ആലപ്പുഴ, ബഷീർ വെള്ളായിക്കോട്, ശംസുദ്ധീൻ പയ്യോളി, നസീർ ചൊക്ലി, ലുഖ്മാൻ മങ്ങാട് എന്നിവർ സംബന്ധിച്ചു.

Share this post: