ജില്ലാ ആസ്ഥാനത്തെ ഗതാഗത കുരുക്കിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ആധുനിക രീതിയില്‍ നവീകരിച്ച കോട്ടപ്പടി – ചെറാട്ടുകുഴി – മുണ്ടുപറമ്പ് പാത നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് – പാലക്കാട് ദേശീയ പാതയേയും മലപ്പുറം – മഞ്ചേരി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന ഉപപാത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഓണ്‍ലൈനിലൂടെ നാടിന് സമര്‍പ്പിച്ചു. ദേശീയപാത വിഭാഗത്തിന്റെ ഉപപാത പദ്ധതിയിലുള്‍പ്പെടുത്തി 96 ലക്ഷം രൂപ ചെലവില്‍ ബി.എം, ബി.സി ചെയ്താണ് പാത നവീകരിച്ചിരിക്കുന്നത്.
ചെറാട്ടുകുഴിയില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ശിലാഫലക അനാഛാദനം എം.എല്‍.എ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ. സിമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ കൊണ്‍സിലര്‍ ഒ. സഹദേവന്, കെ.ടി. രമണി, സി. സുരേഷ് മാസ്റ്റര്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മുഹമ്മദ് ഇസ്മയില്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ് കുമാര്‍, കല്ലിടുമ്പില്‍ വിനോദ്, കെ.വി. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.