Main News
നെല്‍കൃഷിയുമായി കെ പി എസ് ടി എ

തവനൂര്‍ : ഭക്ഷ്യസുരക്ഷ നാടിന്റെ  രക്ഷ എന്ന മുദ്രാവാക്യവുമായി കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി തവനൂര്‍ നെല്ലിക്കാപ്പുഴ പാടശേഖരത്തില്‍ മൂന്ന്് ഏക്കറോളം വരുന്ന നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി വി രഘുനാഥ്, സി പി മോഹനന്‍, വി വിനോദ് കുമാര്‍, കെ വി മനോജ് കുമാര്‍. ഷറഫുദ്ദീന്‍, അബ്ദുല്‍ ഹക്കീം, നവീന്‍ പരട്ടിയില്‍ , നിഖില്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: