Top Stories
ലോക ക്ഷയരോഗദിനാചരണം നടത്തി
March 25, 2021

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയുടെ ആരോഗ്യത്തെയും സാമൂഹിക, സാമ്പത്തിക അവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് ക്ഷയമെന്നും ഈ രോഗത്തിനെതിരെ കരുതിയിരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളത്തിന് പുരസ്‌കാരം ലഭിച്ച ദിനത്തില്‍ തന്നെ ഈ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി ബി ദിന സന്ദേശ ബലൂണുകള്‍ ഉയര്‍ത്തുന്ന ചടങ്ങും ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ കാലത്ത് ക്ഷയരോഗത്തിനെതിരെ കൂടുതല്‍ കരുതല്‍ വേണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ജില്ലാ ടി ബി സെന്റര്‍ തയ്യാറാക്കിയ സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ഡി.എം.ഒ പ്രകാശനം ചെയ്തു. സ്വകാര്യ ആശുപത്രി പ്രതിനിധിയായ ഷാഹുല്‍ ഹമീദിന് ആരോഗ്യകേരളം ഡി.പി.എം ഡോ.ഷിബുലാല്‍  ക്ഷയരോഗ ബോധവത്കരണ ബോര്‍ഡ് കൈമാറി. ടി ബി ദിനാചരണ സന്ദേശം ഉള്‍പ്പെടുത്തിയ ഡോകുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രകാശനം മഞ്ചേരി മെഡിക്കല്‍
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ മാസ്‌ക് വിത്ത് സെല്‍ഫി ക്യാമ്പയിന്റെ ഉദ്ഘാടനം മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാര്‍ നിര്‍വഹിച്ചു. മലപ്പുറം ട്രാഫിക് എസ് ഐ എ.അശോകന്‍  മാസ്‌ക് ഏറ്റുവാങ്ങി.

നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പ്രോഗ്രാം ജീവനക്കാര്‍ തയ്യാറാക്കിയ സ്‌കിറ്റും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. ആയുര്‍വേദ ഡി എം ഒ ഡോ. ആര്‍.ഉഷ, ഹോമിയോ ഡി എം ഒ ഡോ. റംലത്ത് കുഴിക്കാട്ടില്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. മുഹമ്മദ് ഇസ്മയില്‍ കെ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. വി.പി രാജേഷ്, ജില്ലാ ടി ബി ഓഫീസര്‍ ഡോ.അരുണ്‍ ജേക്കബ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി രാജു, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ സുബ്രഹ്‌മണ്യന്‍, വേങ്ങര ടി ബി സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുള്‍ ജലീല്‍, ഐ എം എ ജില്ലാ ചെയര്‍മാന്‍ ഡോ നിലാര്‍ മുഹമ്മദ്, വണ്ടൂര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ വി എം റിംസി, കുടുംബശ്രീ എ.ഡി.എം സി സുരേഷ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.വേലായുധന്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ വി. നളിനി, ഡി. പി.എച്ച് എന്‍ ടി. യശോദ, ജില്ലാ ലാബ് ടെക്നീഷ്യന്‍ കെ റസീന, സീനിയര്‍ ടിബി എച് ഐ വി കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ ,ആശ കോര്‍ഡിനേറ്റര്‍ ശ്രീപ്രസാദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share this post: