Main News
അക്രമവിരുദ്ധ ജനകീയ കൂട്ടായ്മ 29 ന് മലപ്പുറത്ത്

മലപ്പുറം : സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ യു ഡി എഫും ബി ജെ പി യും ചേര്‍ന്ന് ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് നടത്തുന്ന  അക്രമങ്ങള്‍ക്കെതിരെ 29 ന് മലപ്പുറത്ത് അക്രമവിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ സിപിഐ (എം) ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി സുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. കെ. കൃഷ്ണദാസ്, കവറൊടി മുഹമ്മദ് മാസ്റ്റര്‍, പി. മുഹമ്മദാലി, സബാഹ് പുല്‍പ്പറ്റ, കെ പി രാമനാഥന്‍, നാസര്‍ കൊട്ടാരത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: