Main News
മഹിളാ ദളിത് രക്ഷാദിനം -കോൺഗ്രസ്സ് ധർണ നടത്തി

മലപ്പുറം :ഹതാസ് കുടുംബത്തിനും ദളിതർക്കും നീതി ആവശ്യപ്പെട്ടു കൊണ്ട് “മഹിളാ ദളിത് രക്ഷാ ദിന’ത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി മലപ്പുറത്ത് ധർണ നടത്തി.

ഹതാസ് ബലാൽസംഗ ത്തിന് ഇരയായ വാൽമീകി കുടുംബത്തിന്റെ ദുരവസ്ഥയും ദളിതർക്കെതിരെ രാജ്യത്തുടനീളം ആവർത്തിച്ചു നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും മോദി സർക്കാരിന്റെ കീഴിൽ ദളിതരും സ്ത്രീകളും സുരക്ഷിതരല്ലായെന്നും ഉന്നയിച്ചായിരുന്നു ധർണ.

ധർണ കെ.പി.സി.സി സെക്രട്ടറി പി.ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ്  അഡ്വ.വി.വി പ്രകാശ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്ത് അലി , സുഭാഷിണി,പ്രകാശൻ കാലടി,ശിവദാസൻ ഉള്ളാൾ,ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Share this post: