Top Stories
നവീന ആശയങ്ങളടങ്ങിയ -സംസ്ഥാന തലത്തിൽ ശ്രദ്ധ നേടുന്ന പദ്ധതികളുമായി മലപ്പുറം നഗരസഭ ബജറ്റ്
February 24, 2021

മലപ്പുറം: സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതികളുമായി നഗരസഭ 2021-22 വാർഷിക ബജറ്റ് നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചു. 9,81,99,933 രൂപ മുന്നിരിപ്പും, മുന്നൂറ്റിമുപ്പത്തി ഒന്ന് കോടി നാൽപത്തി അഞ്ച് ലക്ഷത്തി നാലായിരത്തി തൊള്ളായിരത്തി അമ്പത്  (331,45,04,950) രൂപ വരവും, മുന്നൂറ്റിമുപ്പത്തി മൂന്ന്കോടി എൺപത്തി എട്ട് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി എഴുനൂറ്റി എഴുപത്തി അഞ്ച്  (333,88,91,775) രൂപ ചിലവും, ഏഴ് കോടി മുപ്പത്തി എട്ട് ലക്ഷത്തി പതിമൂവായിരത്തി ഒരു നൂറ്റി എട്ട് (7,38,13, 108) രൂപ മിച്ചവും കാണിക്കുന്ന ബജറ്റാണ്ട് നഗരസഭ കൗൺസിൽ അംഗീകരിച്ചത്.

പ്രധാന പദ്ധതികൾ
1 – നഗരസഭ ഉടമസ്ഥതയിലുള്ള ഷോപ്പിംങ്ങ് കോംപ്ലക്സുകൾ ആധുനികവൽകരിച്ച് വരുമാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പി.പി.പി.( പ്രൈവറ്റ് പബ്ളിക് പാർട്ടി സിപേഷൻ) മുഖേന ആധുനികവൽകരിക്കുന്നതിന് – 100 കോടി

2-സമഗ്ര ശുദ്ധജല വിതരണ പദ്ധതികൾക്ക് -36.5 കോടി

3 – സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതി – 50 കോടി

4-തെരുവ് വിളക്ക് പരിപാലനം -1 കോടി

5-കൃഷി മേഖലയുടെ സഹായങ്ങൾക്ക് -25 ലക്ഷം

6- സമ്പൂർണ ഭവന പദ്ധതിക്ക് – 10 കോടി

7- താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ കോംപ്ലക്സ് – 10 കോടി

8 – ഇൻറഗ്രേറ്റഡ് സെൻ്റർ ഫോർ യോഗ& നാച്ചുറോ പതി – 7.5 കോടി

9- പാണക്കാട് അർബൻ ഹെൽത് സെൻ്ററിന് സ്വന്തം കെട്ടിടം – 600 ക്ഷം

10-മേൽമുറി വില്ലേജിൽ ഹോമിയോ, ആയുർവേദ, അലോപതി ഡിസ്പെൻസറികൾ – 1 കോടി

11- ഹാജിയാർ പള്ളിയിൽ ആധുനിക സ്പോർട്സ് കോംപ്ലക്സ് -1.47 കോടി

12-വിദ്യാർത്ഥികൾക്ക് കലാ – കായികപരിശീലനം – 4 ലക്ഷം

13 – ആധുനിക രീതിയിലുള്ള സ്ലോട്ടർ ഹൗസ് – 13.5 കോടി

14- നഗരസഭ ഗസ്റ്റ് ഹൗസ് നിർമ്മാണം – 2 കോടി

15-ഷീസ്റ്റേ ഹോസ്റ്റൽ നിർമ്മാണം – 2.5 കോടി

16-ഷെൽട്ടർ ഹോം – 2.5 കോടി

17 – നഗര സൗന്ദര്യവൽകരണം – 5 കോടി

18-ചരിത്ര പ്രാധാന്യമുള്ള വലിയങ്ങാടിയിലെ ചരിത്ര ശേഷിപ്പുകൾ അതേപടി നിലനിർത്തി ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾക്കും – 1 കോടി

19- സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലപ്പുറത്തിൻ്റെ ചരിത്രം വിശദീകരിക്കുന്ന മ്യൂസിയം സ്ഥാപിക്കുന്നതിന് 50 ലക്ഷം

20-കിഴക്കേതല മുതൽ വലിയങ്ങാടിവരെയും, കുന്നുമ്മൽ മുതൽ കോട്ടപ്പടിവരെയും റോഡിനിരുവശം കൈവരി സ്ഥാപിക്കൽ – 1 കോടി

21-സഞ്ചരിക്കുന്ന വയോമിത്രം ക്ലിനിക് – 20 ലക്ഷം

22 – അധികാരിതൊടി യു.പി.സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് – 1 കോടി

23-ചെത്ത്പാലം – വലിയ വരമ്പ് റോഡ് നിർമ്മാണത്തിന് – 1 കോടി

24- മികച്ച അധ്യാപകർക്ക് ഗുരു ശ്രേഷ്ഠ അവാർഡ് 50000

25- വയോജന വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് – 20 ലക്ഷം

26-വലിയതോടിന്റ നവീകരണ പ്രവർത്തനങ്ങൾക്ക് – 50 ലക്ഷം

27- കുന്നുമ്മലിൽ, കോട്ടപ്പടി ഭാഗങ്ങളിൽ ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിന് – 30 ലക്ഷം

28- സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം – 1 കോടി

29-അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി – 8 ലക്ഷം

30- അംഗൻവാടികളിലേക്ക് ഭക്ഷണ വിതരണം – 1.10 കോടി

31-എസ്.എസ്.എ.ക്ക് വിഹിതം നൽകൽ – 40 ലക്ഷം

32- പട്ടികജാതി വിഭാഗത്തിൻ്റെ വികസനങ്ങൾക്ക് -1.50 കോടി

33 – മാർക്കറ്റ് നവീകരണത്തിന് – 12.83 കോടി

കൂടാതെ നഗരസഭയിലെ കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പി.പി.പി.(പബ്ലിക് പ്രൈവറ്റ് പാർട്ടി സി പേഷൻ), നഗരസഭയിലെ സ്കൂളുകളിൽ നിന്നും SSLC, +2 വിദ്യാർത്ഥികളിൽ നിന്നും മുഴുവൻ വിഷയംൾക്ക് A+ കിട്ടുന്ന വിദ്യാർത്ഥികൾക്ക് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഇൻററാക്ഷൻ പ്രോഗ്രാം, സ്കൂളുകളിൽ ഫോറിൻ ലാംഗ്വേജ് പഠിപ്പിക്കുന്നതിന് വേണ്ടി തയാറാക്കിയ യൂണിവേഴ്സൽ മലപ്പുറം സ്റ്റുഡൻ്റ് പദ്ധതി, നഗരസൗന്ദര്യവൽക്കരണ പദ്ധതി, 1921 മലബാർ സമരത്തിൻ്റെ 100 ആം വാർഷികത്തോടനുബന്ധിച്ച സാംസ്കാരിക പരിപാടി എന്നിവ സംസ്ഥാന തലത്തിൽ ജനശ്രദ്ധയാകർഷിക്കുന്ന പദ്ധതികളാണ് പ്രധാനമായും ബജറ്റിലുള്ളത്.നഗരസഭ കൗൺസിലർമാർ ഉന്നയിച്ച ഭേദഗതികൾ അംഗീകരിച്ചു കൊണ്ട് 2021-22 വർഷത്തേക്കുള്ള നഗരസഭ ബജറ്റ് ഐക്യകണണ്ഡേന പാസാക്കി. സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാന്മാരായ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, ഒ.സഹദേവൻ, കെ.വി.ശശി മാസ്റ്റർ, സി.സുരേഷ് മാസ്റ്റർ, സജീർ കളപ്പാടൻ, മഹമൂദ് കോതേങ്ങൽ, സി.പി. ആയിശാബി, വി.കെ.റിറ്റു, നാജിയ ഷിഹാർ, ബിനു രവികുമാർ, വി. രത്നം, സി.കെ.സഹീർ, സഫീർ ഉലുവാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു

Share this post:
MORE FROM THIS SECTION