Main News
ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നതാണ് യഥാര്‍ത്ഥ പത്ര ധര്‍മ്മം -പി ഉബൈദുള്ള എം എല്‍ എ

മലപ്പുറം : . മാധ്യമ പ്രവര്‍ത്തനം ഒരു സാമൂഹിക ശാസ്ത്രമാണ്. സമൂഹത്തെ രൂപപ്പെടുത്തുക, പൗരന് നീതി ബോധവും അവരെ കര്‍ത്തവ്യനിരതരുമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്കും ഭരണസിരാ കേന്ദ്രങ്ങളിലെ കീടങ്ങളെ നീക്കി കളയുവാന്‍ തക്കവണ്ണം ജനങ്ങളില്‍ നീതിബോധമുളവാക്കിയെടുക്കുവാന്‍ പത്ര ധര്‍മ്മത്തിന് സാധിക്കണം. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതാണ് യഥാര്‍ത്ഥ പത്ര ധര്‍മ്മമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു.  വസ്തു നിഷ്ഠമായ റിപ്പോര്‍ട്ടിംഗും എഡിറ്റിംഗും വഴി പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും അതിലൂടെ ഒരു സമൂഹത്തിന്റെ നൈതിക ജാഗ്രത നിലനിര്‍ത്തുകയുമാണ് പത്ര പ്രവര്‍ത്തനത്തിന്റെ ധര്‍മ്മം. പത്രങ്ങളും വിവിധ മാധ്യമങ്ങളും പൊതുവില്‍ പ്രതിപക്ഷത്തിന്റെ റോളാണ് ജനാധിപത്യ സംവിധാനത്തില്‍ സ്വീകരിക്കാറുള്ളതെന്നുംഅദ്ദേഹം തുടര്‍ന്നു പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച മീഡിയാ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി, മണ്ഡലം മുസ്ലീം ലീഗ് ജന. സെക്രട്ടറി വി. മുസ്തഫ, ട്രഷറര്‍ സി എച്ച് ഹസ്സന്‍ ഹാജി, ഭാരവാഹികളായ ഇ അബൂബക്കര്‍ ഹാജി, സെയ്താലി മൗലവി, മുഹമ്മദ് കുട്ടി ബംഗാളത്ത് , ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, ഫാരിസ് പൂക്കോട്ടൂര്‍,  കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ട്രഷറര്‍ എന്‍ പി അക്ബര്‍, കെ പി സവാദ് മാസ്റ്റര്‍, ഹക്കീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍, ഷെരീഫ് മുടിക്കോട് , കെ പി സവാദ്, സൈഫു വല്ലാഞ്ചിറ, ഹുസൈന്‍ ഉള്ളാട്ട്, എസ് അദിനാന്‍, സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, സജീര്‍ കളപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത സി പി ഷാജിക്ക് ഉപഹാരവും നല്‍കി.

Share this post: