Main News
ഓപ്പറേഷന്‍ റേഞ്ചര്‍: ജില്ലയില്‍ വ്യാപക റെയ്ഡ്

ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായി തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ തൃശൂര്‍ ഡി ഐ ജിയുടെ നേതൃത്വത്തില്‍ പ്രത്യേക റെയ്ഡ് നടത്തി. പെരുമ്പടപ്പ്, തിരൂര്‍ എന്നിവിടങ്ങളില്‍ കൊലപാതക ശ്രമങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികളെയും കാടാമ്പുഴയില്‍ അബ്കാരി കേസിലെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തു. കൂട്ടായിയിലെ മറ്റൊരു  പ്രതിയുടെ വീട്ടില്‍ നിന്ന് മൂന്ന് വാളുകളും  നിലമ്പൂരിലെ ഒരു വീട്ടില്‍ നിന്ന്  ഇരട്ടക്കുഴല്‍ തോക്കും  കണ്ടെടുത്തു. തോക്ക് കൈവശം വച്ചതിന് അകമ്പാടം സ്വദേശിയായ ഫ്രാന്‍സിസ് (47) നെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബദുല്‍ കരീം അറിയിച്ചു.

Share this post: