നിരന്തര പിൻവാതിൽ നിയമനങ്ങള്‍ നടത്തുന്ന ഇടത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ് ലിം യൂത്ത് ലീഗ്. മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ PSC ഓഫീസിന് റീത്ത് സമർപ്പിച്ചാണ് പ്രവർത്തകർ പ്രധിഷേധിച്ചത്. താല്ക്കാലികക്കാരെന്ന ഓമനപ്പേരില്‍ പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ജോലി നല്കുന്ന ഇടത് സര്‍ക്കാര്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കി. ഉപയോഗമില്ലാത്ത കാഴ്ചക്കാരുടെ സങ്കേതമാക്കി മാറ്റിയ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിന് മുന്നിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത്. ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറര്‍ കെ.പി സവാദ് മാസ്റ്റര്‍, ഭാരവാഹികളായ ഫെബിൻ കളപ്പാടൻ, സലാം വളമംഗലം, കെ.മൻസൂർ, റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി , ശിഹാബ് പെരിങ്ങോട്ടുപുലം, സിദ്ധീഖലി പിച്ചൻ എന്നിവര്‍ നേതൃത്വം നൽകി.