Main News
രാഹുൽ ഗാന്ധി 27 നു മലപ്പുറം ജില്ലയിൽ

മലപ്പുറം : വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ശ്രീ.രാഹുൽ ഗാന്ധി എം.പി 27 -ാ‍ം തിയ്യതി ബുധനാഴ്ച്ച മലപ്പുറം ജില്ലയിൽ എത്തിച്ചേരും.
     

രാവിലെ 12 മണിക്ക് വണ്ടൂർ ഗേൾസ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും നിർമിച്ച കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും,തുടർന്ന് 12.30 നു വണ്ടൂർ ബസ്സ്സ്‌റ്റാന്റ് ഓഡിറ്റോറിയത്തിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച വിവിധ സ്‌കൂളുകൾക്ക് നൽകുന്ന 5 സ്‌കൂൾ ബസ്സുകളുടെ താക്കോൽ ദാനം നിർവഹിക്കും.         2 മണിക്ക് മമ്പാടിൽ വണ്ടൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് തൃതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത  ശേഷം 3 മണിക്ക് ശ്രീ രാഹുൽ ഗാന്ധി എം.പി നിലമ്പൂർ ഗവൺമെന്റ്  ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സ സാമഗ്രികൾ കൈമാറും.        തുടർന്ന് ഒ.സി.കെ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് തൃതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത ശേഷം വൈകിയിട്ട് 4.30 നു അരീക്കോടിൽ ഏറനാട് നിയോജക  മണ്ഡലത്തിലെ യു.ഡി.എഫ് തൃതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും എന്ന് ഡി.സി.സി പ്രസിഡന്റ്  അഡ്വ.വി.വി പ്രകാശ് അറിയിച്ചു.

Share this post: