Top Stories
രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
May 21, 2021

മലപ്പുറം :  രാജീവ് ഗാന്ധി 30-)o രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചടങ് എ.പി അനിൽകുമാർ എം.എൽ.എ രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി ഉദ്ഘടാനം ചെയ്തു. ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.സി വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സക്കീർ പുല്ലാര,ശശി മങ്കട,ബ്ലോക്ക് പ്രസിഡന്റുമാരായ എം.കെ മുഹ്‌സിൻ,സത്യൻ പൂക്കോട്ടൂർ, മമ്മു എന്നിവർ സംസാരിച്ചു.

Share this post: