Top Stories
മങ്കട മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് 1.53 കോടിയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി
February 14, 2021

 മങ്കട മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് 1.53 കോടിയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. 2020-21 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫണ്ടനുവദിച്ചത്. തടത്തില്‍കുണ്ട് രാമപുരം റോഡില്‍ ലക്ഷം വീട് കോളനി മുതല്‍ പിലാപറമ്പ് വരെ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ, വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡ് ആറ് ലക്ഷം, പള്ളിപ്പടി ചെട്ട്യാരങ്ങാടി റോഡ് നാല് ലക്ഷം, ഇല്ലത്തപ്പടി പാറമ്മല്‍ റോഡ് 10 ലക്ഷം, പടിഞ്ഞാറേപാടം വഴിപ്പാറ റോഡ് 10 ലക്ഷം, പടിഞ്ഞാറേപാടം ഇല്ലത്തതൊടിക റോഡ് മൂന്ന് ലക്ഷം, തിരൂര്‍ക്കാട് നന്നമ്പ്ര കോളനി റോഡ് 10 ലക്ഷം, കൂട്ടില്‍ മില്ലുംപടി മല റോഡ് നാല് ലക്ഷം, കൂട്ടില്‍ വലമ്പൂര്‍ റോഡ് അഞ്ച് ലക്ഷം, ക്രിസ്ത്യന്‍പള്ളി കരിമല റോഡ് നാല് ലക്ഷം, പുത്തന്‍വീട് കൊടക്കാട് പെരിന്താറ്റിരി റോഡ് മൂന്ന് ലക്ഷം, പാറടി പുതുവന്‍പള്ള കടുങ്ങൂത്ത് പാറവെട്ടി റോഡ് ഏഴ് ലക്ഷം, ഉന്നംതല  സബ് സെന്റര്‍ റോഡ്  ഏഴ് ലക്ഷം, ഉന്നംതല ഓളിക്കല്‍ റോഡ്  ആറ് ലക്ഷം, കടുങ്ങപുരം ചൊവ്വാണ റോഡ് 10 ലക്ഷം, എ.എം.എല്‍.പി സ്‌കൂള്‍ കൂരിയാടത്ത് റോഡ് അഞ്ച് ലക്ഷം, കല്ലുവെട്ടി പോത്തുവെട്ടിപറമ്പ് റോഡ് അഞ്ച് ലക്ഷം, പൂക്കോട് നാഗേരി റോഡ് അഞ്ച് ലക്ഷം, പൂക്കോട് മുണ്ടനിയാല്‍ റോഡ് 10 ലക്ഷം, ആശാരിക്കുളമ്പ് പടിപ്പുര റോഡ് അഞ്ച് ലക്ഷം, വടക്കേകുളമ്പ് ചന്തപ്പടി റോഡ് മൂന്ന് ലക്ഷം, കേലംതോട് കരുവള്ളിക്കോട് റോഡ്  രണ്ട് ലക്ഷം, മുള്ളുംകാട് ആറാല്‍ റോഡ് രണ്ട് ലക്ഷം, ചെങ്കളംപടി നീരേങ്ങല്‍ റോഡ് രണ്ട് ലക്ഷം,പുന്നക്കാട് ജാറം റോഡ് രണ്ട് ലക്ഷം, വലിയപറമ്പ് അടിപ്പള്ളിയാലില്‍ റോഡ് ഒരു ലക്ഷം,കളപ്പാട്ട് മജ്ലിസ് റോഡ് രണ്ട് ലക്ഷം,ചേറ്റുപാറ ശേഖരപള്ളിയാല്‍ റോഡ് രണ്ട് ലക്ഷം, ചന്തപ്പടി ആപ്പറ്റക്കുന്ന് റോഡ് രണ്ട് ലക്ഷം, കാരാട്ടുപറമ്പ് പുളിച്ചേരി വട്ടപ്പറമ്പ് റോഡ് രണ്ട് ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.  സാങ്കേതികാനുമതി ലഭ്യമാക്കി നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

Share this post: