Main News
കേന്ദ്ര മന്ത്രിയുടെ നടപടികള്‍ സംശയാസ്പദം – സബാഹ് പുല്‍പ്പറ്റ

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് ഡിപ്ലോമാറ്റിക്ക് ബാഗേജിലല്ല എന്ന് മുന്‍കൂട്ടി പറയുകയും ജനം ടി വി എഡിറ്ററെ ചോദ്യം ചെയ്ത ഉടനെ ഡല്‍ഹിയില്‍ നിന്നും തൃശൂരിലെത്തിചേര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ കേന്ദ്ര സഹമന്ത്രി മുരളീധരന്റെ നടപടികള്‍ സംശയാസ്പദമാണെന്നും സ്വര്‍ണ്ണക്കടത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ ആവശ്യപ്പെട്ടു. മലപ്പുറത്ത് കസ്റ്റംസ് ഓഫീസിന് മുന്നില്‍  സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര സഹമന്ത്രി മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍.വൈ.ജെ.ഡി ) ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഹംസ എടവണ്ണ അധ്യക്ഷത വഹിച്ചു.  കേരളത്തില്‍ രഹസ്യമായി രൂപംകൊണ്ട കോ.ലി.ബി സഖ്യത്തിന്റെ തെളിവാണ് യുഡിഎഫ് മുരളീധന്റെ ഇടപെടലിനെക്കുറിച്ച് മിണ്ടാത്തതെന്നും  എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ ഇല്ലാത്ത പുകമറ സൃഷ്ടിച്ച്  ബിജെപിയും യു ഡി എഫും കേരളത്തില്‍ അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഇത് കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
മുക്താര്‍ നിയാസ്, കമര്‍ പുല്‍പ്പറ്റ, കെ ഹജറുദ്ദീന്‍, സലാം മുത്തനൂര്‍, ശിഹാബ് വേങ്ങര, എന്‍ പി മോഹന്‍രാജ്, അലവി പുതുശ്ശേരി, എം സിദ്ധാര്‍ത്ഥന്‍, അലി പുല്ലത്തൊടി സംസാരിച്ചു.

Share this post: