Main News
SDPIയും വെൽഫയർ പാർട്ടിയും തീവ്രവാദ സംഘടനകൾ തന്നെ: സമസ്ത

10/02/2020
എസ്ഡിപിഐയേയും വെൽഫയർ പാർട്ടിയേയും കൂടുതൽ പ്രതിരോധത്തിലാക്കി സമസ്ത,
എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും തീവ്രവാദ സംഘടനകളല്ലെന്ന പ്രസ്താവനയിൽ തിരുത്തുമായി സമസ്ത നേതാവ് രംഗത്ത് വന്നു. ബഹുസ്വര സമൂഹത്തിൽ മുസ്ലിങ്ങൾക്ക് മാന്യമായ ഇടം നഷ്ടപ്പെടുത്താനാണ് ഈ സംഘടനകൾ ശ്രമിക്കുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി
പിണങ്ങോട് അബൂബക്കർ പറഞ്ഞു. എസ് ഡി പി ഐയെ ന്യായീകരിച്ചത് സമസ്തയിൽ വിവാദമായതോടെയാണ് നിലപാട് മാറ്റം.

എസ് ഡി പി ഐ, വെൽഫെയർ പാർട്ടി എന്നിവരോട് ആശയപരമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവർ തീവ്രവാദികൾ ആണെന്ന് അഭിപ്രായമില്ലെന്ന് കഴി‍ഞ്ഞ ദിവസം ഇദ്ദേഹം പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടികൾ എന്ന നിലയ്ക്ക് ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നായിരുന്നു തന്റെ ബോദ്ധ്യമെന്നും എന്നാൽ ന്യൂനപക്ഷങ്ങളെ വേട്ടക്കാർക്ക് പാകപ്പെടുത്തിക്കൊടുക്കുന്നതിൽ എസ് ഡി പി ഐയാണ് മുന്നിലെന്നും പിണങ്ങോട് അബൂബക്കർ പറഞ്ഞു.

ബഹുസ്വര സമൂഹത്തിൽ മുസ്ലിങ്ങൾക്ക് മാന്യമായ ഇടം നഷ്ടപ്പെടുത്താനാണ് അവരുടെ ശ്രമം.ന്യൂനപക്ഷങ്ങളെ വേട്ടക്കാർക്ക് പാകപ്പെടുത്തിക്കൊടുക്കുന്നതിൽ എസ് ഡി പി ഐ മുന്നിലാണെന്നും പിണങ്ങോട് അബൂബക്കർ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ എല്ലാ ജില്ലകളിലും സമസ്‌ത ഏകോപന സമിതി നടത്തുന്ന ആസാദി കോൺഫറൻസിലേക്ക് എസ് ഡി പി ഐക്കും വെൽഫയർ പാർട്ടിക്കും ക്ഷണമില്ല. മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുക്കും.

Share this post: