Top Stories
സൗഹൃദ സന്ദേശ യാത്ര : മലപ്പുറം നിയോജക മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കും
February 26, 2021

മലപ്പുറം : മാനവീക ഐക്യത്തിന് വേണ്ടി മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശയാത്രയുടെ മലപ്പുറം നിയോജക മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ മുസ്്‌ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം ഭാരവാഹികളുടെയും  പോഷക ഘടകങ്ങളുടെ നിയോജക മണ്ഡലം ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.  സൗഹൃദ സന്ദേശ യാത്ര മലപ്പുറത്തെത്തുന്ന മാര്‍ച്ച് 3 ന് മുമ്പായി മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ബോര്‍ഡുകളും  ഗെയിറ്റുകളും സ്ഥാപിക്കുവാനും കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിക്കുവാനും തീരുമാനിച്ചു. സൗഹൃദ സന്ദേശ യാത്രയുടെ പ്രചരണാര്‍ത്ഥം പദയാത്രകള്‍ , വാഹന ജാഥകള്‍, മറ്റു പ്രചരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. മുസ്ലീം യൂത്ത് ലീഗ്, വനിതാ ലീഗ്, പ്രവാസി ലീഗ്, എസ് ടി യു, സ്വതന്ത്ര കര്‍ഷക സംഘം, കെ എം സി സി തുടങ്ങിയ പോഷക ഘടകങ്ങളുടെ  നിയോജക മണ്ഡലം ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. പി. ഉബൈദുള്ള എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം നിയോജക മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി വി. മുസ്തഫ സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി എച്ച് ഹസ്സന്‍ ഹാജി, വൈസ് പ്രസിഡന്റ് പി. ബീരാന്‍കുട്ടി ഹാജി, സെക്രട്ടറി പി എ സലാം, മജീദ് അരിമ്പ്ര,  എ പി ഷരീഫ്, ഷാഫി കാടേങ്ങല്‍, സവാദ് മാസ്റ്റര്‍, സി എച്ച് യൂസഫ് കെ ടി ഹംസ, ഈസ്റ്റേണ്‍ സലീം, എം എം യൂസഫ്, കെ സി ശിഹാബ്, വി പി മൊയ്തീന്‍കുട്ടി, പി സുഹ്്‌റാബി, ഹഫ്‌സത്ത്, ബുഷ്‌റ സക്കീര്‍, ശിവന്‍, ഗോപാലന്‍ പി, ജാഫര്‍ അത്താണിക്കല്‍, സി കെ അബ്ദുറഹിമാന്‍, മജീദ് കാളമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

Share this post: