Top Stories
നേതാജി സുഭാഷ് ചന്ദ്രബോസ് ദിനാചരണം
January 23, 2021

മലപ്പുറം : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്  ഹാജി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ  നേതൃത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍  ഫൗണ്ടേഷന്‍ രക്ഷാധികാരിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റുമായ അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ പി എസ് ആബിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അസൈനാല്‍ ആല്‍പ്പറമ്പ്,  ഉണ്ണി മലപ്പുറം,  മുസ്തഫ കൊടക്കാടന്‍, ചുക്കാന്‍ ചെറിയ ബിച്ചു, സമദ് ചേറൂര്‍,  അബ്ദുസലാം കൊട്ടപ്പുറം,കാവുങ്ങള്‍ ബാബു,  കെ പി എസ് സയ്യിദ് നിദാന്‍, ഇംതിയാസ് മലപ്പുറം പങ്കെടുത്തു.

Share this post: