Top Stories
അടിസ്ഥാന സൗകര്യ വികസനത്തിന്‌ നിരവധി പദ്ധതികള്‍
February 29, 2016

ഫെബ്രുവരി 26, 2016
ന്യൂഡല്‍ഹി : 2015-16 ല്‍ നിര്‍മ്മാണ മേഖലയുടെ മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ വ്യാവസായിക രംഗം ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു. വ്യവസായ വളര്‍ച്ചയ്‌ക്ക്‌ അനുഗുണമായ സാഹചര്യം സൃഷ്‌ടിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ കൈക്കൊണ്ട നിരവധി നയപരമായ നടപടികളുടെ ഫലമായി നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിക്കുകയുംഅടിസ്ഥാന സൗകര്യമേഖല മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുകയും ചെയ്‌തു. മേക്ക്‌ ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്‌ അപ്പ്‌ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌മാര്‍ട്ട്‌ സിറ്റികള്‍, വ്യാപാരം ചെയ്യല്‍ സുഗമമാക്കല്‍ തുടങ്ങി നാഴികക്കല്ലുകളായി മാറിയ ഉദ്യമങ്ങളിലൂടെ വ്യാവസായിക മേഖല രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യഛാലക ശക്തിയായി മാറുമെന്നുറപ്പാണ്‌. ഈ ഉദ്യമങ്ങള്‍ അടിസ്ഥാന സൗകര്യമേഖലയിലും പരിവര്‍ത്തനം സാധ്യമാക്കിക്കൊണ്ട്‌ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയിലേയ്‌ക്ക്‌ നയിക്കും. 2015-16 ലെ സാമ്പത്തിക സര്‍വ്വെ പ്രകാരംവ്യവസായ മേഖലയുടെ വളര്‍ച്ച 7.3 ശതമാനവും, നിര്‍മ്മാണ മേഖലയുടേത്‌ 9.5 ശതമാനവുമായിരിക്കും.

വ്യാവസായിക മേഖലയുടെ പ്രകടനം
2015-16 ഏപ്രില്‍ – ഡിസംബര്‍ കാലായളവില്‍ ഖനന ഊര്‍ജ്ജ നിര്‍മ്മാണ മേഖലകള്‍ 3.1 ശതമാനം വളര്‍ച്ച കൈവരിച്ചു. 2014-15 ഇതേ കാലയളവില്‍ ഇത്‌ 2.6 ശതമാനമായിരുന്നു. 2015-16 ഏപ്രില്‍ – ഡിസംബര്‍ കാലായളവില്‍ ഖനന മേഖലയില്‍ 2.3 ശതമാനത്തിന്റെയും, നിര്‍മ്മാണ മേഖലയില്‍ 3.1 ശതമാനത്തിന്റെയും, ഊര്‍ജ്ജ മേഖലയില്‍ 4.5 ശതമാനത്തിന്റെയും വളര്‍ച്ച കൈവരിച്ചതായി സാമ്പത്തിക സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.

സൂക്ഷ്‌മ ചെറുകിട ഇടത്തരം മേഖല
രാജ്യത്തെമ്പാടുമായി 8.05 കോടി ജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന 3.6 കോടി യൂണിറ്റുകളുള്ള സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭക മേഖലയുടെ സംഭാവന രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പന്നത്തില്‍ 37.5 ശതമാനമാണ്‌. ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ ഗവണ്‍മെന്റ്‌ കൈക്കൊണ്ട നിരവധി നടപടികള്‍ ഫലം കണ്ടതായി സര്‍വ്വെ പറയുന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപം
സാമ്പത്തിക വളര്‍ച്ചയില്‍ നേരിട്ടുള്ള നിക്ഷേപത്തിന്റെപ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്‌ ഗവണ്‍മെന്റ്‌ കൈക്കൊണ്ട നിരവധി നടപടികള്‍ വഴി രാജ്യത്തേയ്‌ക്കുള്ള വിദേശ നിക്ഷേപത്തിന്‌ ആക്കമേറി. പ്രതിരോധ മേഖലയിലെ വിദേശ പങ്കാളിത്തം 49 ശതമാനമായും, റെയില്‍വേയില്‍ 100 ശതമാനമായും, ഇന്‍ഷുറന്‍സ്‌ പെന്‍ഷന്‍ മേഖലകളില്‍ 49 ശതമാനവുമായും വര്‍ദ്ധിപ്പിച്ചു. ഇതിനു പുറമെ നിര്‍മ്മാണം, പ്രക്ഷേപണം, സിവില്‍ വ്യോമയാനം, പ്ലാന്റേഷന്‍, വ്യാപാരം, സ്വകാര്യ മേഖല ബാങ്കുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലും വിദേശ നിക്ഷേപത്തിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി. 2014 സെപ്‌റ്റംബറില്‍ മേക്ക്‌ ഇന്‍ ഇന്ത്യ സംരംഭം നിലവില്‍ വന്നതിനുശേഷം 2014 ഒക്‌ടോബര്‍ – 2015 ജൂണ്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ ആപേക്ഷിച്ച്‌ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏകദേശം 40 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്‌.
വിദേശ നിക്ഷേപ രംഗത്ത്‌ കൈക്കൊണ്ട പരിഷ്‌ക്കാരങ്ങള്‍ വഴി ഇന്ത്യയിലേയ്‌ക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക്‌ കൂടി. 2015 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്തേയ്‌ക്കുള്ള മൊത്തം നേരിട്ടുളള വിദേശ നിക്ഷേപം 34.8 ബില്യണ്‍ ഡോളറായിരുന്നു. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 27.7 ബില്യണ്‍ ഡോളറായിരുന്നു. 26 ശതമാനത്തിന്റെ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌. വിദേശ ഓഹരി ഇനത്തില്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി.

Share this post: