Top Stories
അസംസ്‌കൃത എണ്ണവിലകുറഞ്ഞു
February 24, 2016

ന്യൂഡല്‍ഹി : അസംസ്‌കൃത എണ്ണയുടെഇന്ത്യയ്‌ക്കു ബാധകമായഅന്താരാഷ്‌ട്ര വില ബാരലിന്‌ 30.79 ഡോളറായികുറഞ്ഞു. 2016 ഫെബ്രുവരി 23 ലെ നിരക്കാണിത്‌. തൊട്ടു മുന്‍ വിപണന ദിവസമായ 2016 ഫെബ്രുവരി 22-ന്‌ ഇത്‌ 31.26 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ്‌ആന്റ്‌ അനാലിസിസ്‌സെല്‍ആണ്‌ഇന്ന്‌ ഈ കണക്ക്‌ പുറത്തുവിട്ടത്‌.
രൂപ നിരക്കിലുംഅസംസ്‌കൃത എണ്ണവില ബാരലിന്‌ 2113.53 രൂപയായികുറഞ്ഞു. 2016 ഫെബ്രുവരി 22-ന്‌ എണ്ണവില ബാരലിന്‌ 2142.93 രൂപ ആയിരുന്നു. രൂപ-ഡോളര്‍വിനിമയനിരക്കില്‍രൂപയുടെമൂല്യം 2016 ഫെബ്രുവരി 22-ന്‌ 68.55 രൂപയായിരുന്നത്‌ ഫെബ്രുവരി 23ന്‌ 68.64 രൂപയായി.

Share this post: