Top Stories
ആറുസംസ്ഥാനങ്ങളിലെ 13 നഗരങ്ങളില്‍ അമൃത്‌ പദ്ധതിക്ക്‌ അംഗീകാരം
February 24, 2016

ന്യൂഡല്‍ഹി : അടല്‍ മിഷന്‍ ഫോര്‍റീജുവനേഷന്‍ & അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍(അമൃത്‌) പദ്ധതിക്ക്‌ കീഴില്‍ആറുസംസ്ഥാനങ്ങളിലെ 13 നഗരങ്ങളില്‍ 495.11 കോടിരൂപയുടെ നിക്ഷേപത്തിന്‌ കേന്ദ്ര നഗരവികസന മന്ത്രാലയം അനുമതി നല്‍കി. ഗുവാഹത്തി, ജമ്മു, ശ്രീനഗര്‍, പഞ്ചിം, ഷില്ലോങ്‌, അഗര്‍ത്തല, പുതുച്ചേരിഎന്നിവയടക്കമുള്ള നഗരങ്ങളിലെ നിക്ഷേപ പദ്ധതികള്‍ക്ക്‌ നഗരവികസന സെക്രട്ടറി ശ്രീ മധുസൂദന്‍ പ്രസാദ്‌ അധ്യക്ഷതനായ മന്ത്രിതല അപെക്‌സ്‌സമിതിയാണ്‌ അനുമതി നല്‍കിയത്‌.
പദ്ധതി അടങ്കല്‍ തുകയായ 495.11 കോടിരൂപയില്‍കേന്ദ്ര ഗവണ്‍മെന്റ്‌സഹായമായി 426 കോടിരൂപ നല്‍കും. അസമിന്‌ 186.27 കോടിരൂപ, ജമ്മു കശ്‌മീരിന്‌ 171 കോടിരൂപ, ഗോവയ്‌ക്ക്‌ 59.44 കോടിരൂപ, ത്രിപുരയ്‌ക്ക്‌ 36.62 കോടിരൂപ, മേഘാലയക്ക്‌ 22.81 കോടിരൂപ, പുതുച്ചേരിക്ക്‌ 18.97 കോടിരൂപ എന്നിങ്ങനെയാണ്‌സംസ്ഥാനം തിരിച്ചുള്ളവിഹിതം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മു കശ്‌മീരിലെയും പദ്ധതിചെലവിന്റെ 90 ശതമാനവും, പുതുച്ചേരിയില്‍ 100 ശതമാനവും, ഗോവയില്‍ചെലവിന്റെ 50 ശതമാനവുംകേന്ദ്ര ഗവണ്‍മെന്റ്‌വഹിക്കും. ഇതോടെ 26 സംസ്ഥാനങ്ങളിലെ 483 നഗരങ്ങളില്‍അമൃത്‌ പദ്ധതി പ്രകാരമുള്ള കര്‍മ്മ പദ്ധതികള്‍ക്ക്‌ കേന്ദ്ര നഗരവികസന മന്ത്രാലയംഅംഗീകാരം നല്‍കി.

Share this post: