Top Stories
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ രംഗത്തെ സഹകരണം പുതിയ തലത്തിലേയ്‌ക്ക്‌ ഉയര്‍ത്തും – രാജ്യരക്ഷാ മന്ത്രി ശ്രീ. മനോഹര്‍ പാരീക്കര്‍
April 13, 2016

13, April 2016
ന്യൂഡല്‍ഹി : ഇന്ത്യ- അമേരിക്ക പ്രതിരോധ സാങ്കേതിക-വ്യാപാര ഉദ്യമത്തിന്‍ കീഴില്‍ ജെറ്റ്‌ എഞ്ചിന്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള മുഖ്യ മേഖലകളില്‍ ചര്‍ച്ചകള്‍ തുടരുമെന്ന്‌ രാജ്യരക്ഷാമന്ത്രി ശ്രീ. മനോഹര്‍ പാരീക്കര്‍ പറഞ്ഞു. യു.എസ്‌. പ്രതിരോധ സെക്രട്ടറി ഡോ. ആഷ്‌ടണ്‍ കാര്‍ട്ടറുമൊത്ത്‌ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ വിമാനവാഹിനികള്‍ സംബന്ധിച്ച സംയുക്ത പ്രവര്‍ത്തക സമിതിക്ക്‌ കീഴില്‍ വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷ സംബന്ധിച്ച്‌ ഇന്ത്യയും അമേരിക്കയും തമ്മില്‍ സമഗ്രമായൊരു കരാറില്‍ ഏര്‍പ്പെടുമെന്ന്‌ ശ്രീ. പാരീക്കര്‍ അറിയിച്ചു. അന്തര്‍ വാഹിനികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടും. അമേരിക്കയുമായി വര്‍ദ്ധിച്ച സംയുക്ത നാവിക അഭ്യാസം സംബന്ധിച്ച കരാറില്‍ വരും മാസങ്ങളില്‍ ഒപ്പ്‌ വയ്‌ക്കുമെന്നും ശ്രീ. പാരീക്കര്‍ അറിയിച്ചു.

മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളെ കുറിച്ച്‌ പരാമര്‍ശിക്കവെ ഇന്ത്യയുടെ നേര്‍ക്ക്‌ തിരിച്ച്‌ വിടുന്ന ഭീകര പ്രവര്‍ത്തനത്തില്‍ രാജ്യത്തിന്‌ ആശങ്കയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുകയെന്നത്‌ ഇന്ത്യയുടെയും അമേരിക്കയുടെയും പൊതു ലക്ഷ്യമാണെന്ന്‌ യു.എസ്‌. പ്രതിരോധ സെക്രട്ടറി ഡോ.ആഷ്‌ടണ്‍കാര്‍ട്ടര്‍ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി കൂടുതല്‍ ശക്തമായ ഉഭയകക്ഷി സഹകരണമാണ്‌ അമേരിക്ക അഗ്രഹിക്കുന്നതെന്ന്‌ യു.എസ്‌.പ്രതിരോധ സെക്രട്ടറി പറഞ്ഞു.

Share this post: