Top Stories
ഊര്‍ജ്ജമേഖലയില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ മികച്ച പുരോഗതി; ഉത്‌പാദനശേഷിയില്‍ റെക്കോര്‍ഡ്‌
February 29, 2016

ഫെബ്രുവരി 26, 2016
ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ രാജ്യത്തെ ഊര്‍ജ്ജമേഖലയില്‍ സമ്പൂര്‍ണ്ണമായ മാറ്റങ്ങളാണ്‌ ഉണ്ടായതെന്ന്‌ സാമ്പത്തിക സര്‍വ്വെ പറയുന്നു. 2014-15 ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഉത്‌പാദനശേഷി വര്‍ദ്ധനവായ 26.5 ജിഗാ വാട്‌സിന്‌ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ശരാശരി വാര്‍ഷിക വര്‍ദ്ധന ഏകദേശം 19 ജിഗാ വാട്ടായിരുന്നു. ഇതിലൂടെ വൈദ്യുതി കമ്മിയും ഏറ്റവും കുറഞ്ഞ നിരക്കായ 2.4 ശതമാനത്തില്‍ എത്തിച്ചു. ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ്‌ യോജന (UDAY) വഴി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ യോജിച്ചുകൊണ്ട്‌ വൈദ്യുതി വിതരണ കമ്പനികളുടെ നഷ്‌ടം നികത്തുന്നതിനുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടു.
പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ഉത്‌പാദന ലക്ഷ്യം 32 ജിഗാവാട്ടില്‍ നിന്ന്‌ 175 ജിഗാവാട്ടായി ഉയര്‍ത്തിയത്‌ ഈ മേഖലയുടെ സുസ്ഥിര വികസനത്തിന്‌ വഴിയൊരുക്കി. വൈദ്യുതി രംഗത്ത്‌ പുരോഗമന പരമായ ഒരു താരിഫ്‌ ഘടനയിലൂടെ പണക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ പാവപ്പെട്ട ഉപഭോക്താക്കളുടെ വൈദ്യുതി ചിലവ്‌ കുറയ്‌ക്കാമെന്നും സര്‍വ്വെ പറയുന്നു.

Share this post: