Top Stories
ഒരു ലക്ഷത്തിലധികം ഭിന്നശേഷിക്കാര്‍ക്ക്‌ നൈപുണ്യ പരിശീലനം നല്‍കി
April 16, 2016

“50 നഗരങ്ങളും 750 റെയില്‍വെ സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാക്കും”

ന്യൂഡല്‍ഹി : കേന്ദ്ര ഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ചിട്ടുള്ള സുഗമ ഭാരത്‌ അഭിയാന്‍ പ്രകാരം രാജ്യത്തെ 50 നഗരങ്ങളും 750 റെയില്‍വെ സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന്‌ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി ശ്രീ. തവാര്‍ ചന്ദ്‌ ഗെഹ്‌ലോട്ട്‌ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ഇത്‌ വരെ 315 കുട്ടികള്‍ക്ക്‌ കോക്ലിയല്‍ ഇംപ്ലാന്റ്‌ വിജയകരമായി നടത്തിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം ഭിന്നശേഷി പരിശീലനം നല്‍കിയതായി കേന്ദ്ര സാമൂഹ്യ ശാക്തീകരണ- ഭിന്നശേഷി വകുപ്പ്‌ സെക്രട്ടറി ഡോ. വിനോദ്‌ അഗര്‍വാള്‍ അറിയിച്ചു.

Share this post: