Top Stories
കാര്‍ഷികോത്‌പാദന വളര്‍ച്ചയ്‌ക്ക്‌ഊന്നല്‍ നല്‍കണം
February 29, 2016

ഫെബ്രുവരി 26, 2016

ന്യൂഡല്‍ഹി : രണ്ടു വര്‍ഷം തുടര്‍ച്ചയായി വരള്‍ച്ച നേരിടേണ്ടിവന്നതും ഉല്‍പാദനം കുറഞ്ഞതും മുഖ്യവിളകള്‍ കൃഷി ചെയ്യുന്നതു കുറഞ്ഞതും രാജ്യത്തു കൃഷി തളരാനിടയാക്കിയെന്ന്‌ 2015-16ലെ സാമ്പത്തിക സര്‍വേ. ജനതയ്‌ക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകര്‍ക്കു സുസ്ഥിരമായ ഉപജീവനമാര്‍ഗം നേടിക്കൊടുക്കുന്നതിനും കാര്‍ഷികരംഗം പരിഷ്‌കരിക്കപ്പെടേതു്‌. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ജലസേചനരംഗത്തു സാങ്കേതികപരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും വഴി വേണം ഈ സാധ്യമാക്കാന്‍.

ജലസേചനം മെച്ചമാര്‍ന്നതാക്കാന്‍ ചെയ്യേ കാര്യങ്ങള്‍ സര്‍വേയില്‍ വിശദമാക്കുന്നു്‌.നല്ല ഇനം വിത്തുകള്‍ കുറഞ്ഞ വിലയ്‌ക്കു ലഭ്യമാക്കണമെന്നും നിര്‍ദേശമു്‌.നല്ലയിനം വിത്തുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഗവേഷണം നടത്തുകയും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും വേണം. ജനിതകവിളകളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കണം. സങ്കര വിത്തിനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നതാണു മറ്റൊരു നിര്‍ദേശം.

വളപ്രയോഗം ഫലപ്രദമാക്കണം. വളത്തിനു സബ്‌സിഡി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പുനഃപരിശോധിച്ചു പരിഷ്‌കരിക്കണം. മണ്ണിലെ വളാംശത്തെക്കുറിച്ചു മനസ്സിലാക്കി വളം ചേര്‍ക്കുന്നതു ഫലപ്രദമാക്കണം. സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഇതിനായി ഉപയോഗപ്പെടുത്തണം. ഇന്ത്യയില്‍ പലയിടത്തും കൃഷിഭൂമിയിലെ മണ്ണില്‍ ബോറോണ്‍, സിങ്ക്‌, ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയ ഘടകങ്ങള്‍ കുറവാണ്‌. ജൈവവളം ഉപയോഗിക്കുന്നത്‌ ഇത്തരം ഘടകങ്ങളുടെ കുറവു പരിഹരിക്കുന്നതിനു സഹായകമാകും. മണ്ണിന്റെ ഫലഭൂയിഷ്‌ഠത വര്‍ധിക്കുന്നതിന്‌ ഇതു സഹായകമാകും.

കളകളും വിളകള്‍ക്കുള്ള രോഗങ്ങളും മറ്റും നിമിത്തമാണ്‌ 15 മുതല്‍ 25 വരെ വിളവു കുറയാനിടയായത്‌. എന്നാല്‍, കീടനാശിനികളുടെ ഉപയോഗം വിവേകപൂര്‍വം മാത്രമേ നടത്താവൂ. ജൈവകീടനാശിനികള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം.

കൃഷി ആവശ്യത്തിനു വായ്‌പ ലഭിക്കുന്നില്ലെന്ന പ്രശ്‌നത്തിനു പരിഹാരം കാണേതു്‌. നേരിട്ടുള്ള ആനുകൂല്യവിതരണത്തിലൂടെ കര്‍ഷകര്‍ നല്‍കേിവരുന്ന പലിശയുടെ തോത്‌ കുറയ്‌ക്കാന്‍ സാധിക്കും. കാര്‍ഷികവായ്‌പകള്‍ വിതരണം ചെയ്യുന്നതിലുള്ള പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടേതു്‌. കര്‍ഷകര്‍ക്ക്‌ ഏഴു ശതമാനം പലിശയ്‌ക്കു മൂന്നു ലക്ഷം രൂപവരെ വായ്‌പ നല്‍കുന്നു്‌. 2015-16ല്‍ വീഴ്‌ച കൂടാതെ തിരിച്ചടയ്‌ക്കുന്നവരുടെ പലിശനിരക്ക്‌ നാലു ശതമാനമായി താഴ്‌ത്തുകയും ചെയ്‌തു. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു വായ്‌പാ ഇളവ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു.

സാങ്കേതികജ്ഞാനം, വിപണിയെക്കുറിച്ചുള്ള അറിവ്‌ തുടങ്ങിയവ കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ സംവിധാനമൊരുക്കണം. ഐ.ടി. ഉള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും സര്‍വ്വെ നിര്‍ദേശിച്ചു.

Share this post: