Top Stories
ജിഎസ്‌ടി നികുതി സംവിധാനത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കും
February 29, 2016

ഫെബ്രുവരി 26, 2016

ന്യൂഡല്‍ഹി : ആധുനിക നികുതി ചരിത്രത്തിലെ സുപ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നാണ്‌ ചരക്ക്‌, സേവന നികുതിയെന്ന്‌ (ജിഎസ്‌ടി) സാമ്പത്തിക സര്‍വ്വേ പറയുന്നു. കേന്ദ്രത്തിലും, 28 സംസ്ഥാനങ്ങളിലും, ഏഴ്‌ കേന്ദ്ര ഭരണപ്രദേശങ്ങളിലും ചരക്ക്‌, സേവന നികുതി നടപ്പാക്കുന്നതിന്‌ ഭരണഘടനാ ഭേദഗതി ആവശ്യമാണ്‌. 20 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയില്‍ എക്‌സൈസ്‌, സേവന നികുതിദായകരെ ബാധിക്കുന്ന ജിഎസ്‌ടി ഇന്ത്യന്‍ നികുതി സംവിധാനത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ സാമ്പത്തിക സര്‍വേ പറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ 85 ശതമാനവും നികുതി സംവിധാനത്തിന്‌ പുറത്താണെന്ന്‌ സര്‍വേ നിരീക്ഷിക്കുന്നു. വരുമാനമുള്ള വ്യക്തികളില്‍ 5.5 ശതമാനം മാത്രമാണ്‌ നികുതി സംവിധാനത്തിന്റെ ഭാഗമായുള്ളത്‌. സ്വകാര്യ മേഖലയ്‌ക്ക്‌ ഗുണകരമാകുന്ന നികുതി ഒഴിവാക്കല്‍ രീതികള്‍ പരിശോധിക്കണമെന്നും ഇല്ലാതാക്കണമെന്നും സര്‍വേ പറയുന്നു.

Share this post: