Top Stories
തത്സമയഗതാഗത വിവരങ്ങള്‍റേഡിയോയിലൂടെ
March 03, 2016

മാര്‍ച്ച്‌ 03, 2016

ന്യൂഡല്‍ഹി : ദേശീയപാതകളിലൂടെയുള്ളഗതാഗത നീക്കത്തെക്കുറിച്ച്‌യാത്രക്കാര്‍ക്ക്‌വിവരം നല്‍കാന്‍ റേഡിയോ ചാനലിന്‌ (ഹൈവേഅഡൈ്വസറിസര്‍വീസസ്‌) ഗവണ്‍മെന്റ്‌തുടക്കമിടുന്നു. എന്‍.എച്ച്‌ 8ല്‍ ഡല്‍ഹിമുതല്‍ജയ്‌പൂര്‍വരെയുള്ള ഭാഗത്ത്‌ മൂന്ന്‌ ഘട്ടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം നടപ്പിലാക്കും. ഒന്നാം ഘട്ടത്തില്‍ഡല്‍ഹി, ആള്‍വാര്‍, ജയ്‌പൂര്‍എന്നിവിടങ്ങളിലെആകാശവാണിസ്റ്റേഷനുകള്‍യാത്രക്കാര്‍ക്കായിതത്സമയഗതാഗത വിവരങ്ങള്‍ പ്രക്ഷേപണംചെയ്യും. ഒരുദിവസംഗതാഗത സംബന്ധിയായവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ 22 ബുള്ളറ്റിനുകള്‍ പ്രക്ഷേപണംചെയ്യും. ഇതിനായി 3 മാസത്തേയ്‌ക്ക്‌ ആകാശവാണിയുമായി കരാര്‍ ഒപ്പുവെയ്‌ച്ചിട്ടുണ്ടെന്ന്‌കേന്ദ്ര റോഡ്‌ഗതാഗത, ഹൈവേവകുപ്പ്‌സഹമന്ത്രി ശ്രീ.പൊന്‍ രാധാകൃഷ്‌ണന്‍ ലോകസഭയില്‍രേഖാമൂലംവ്യക്തമാക്കി. ഗതാഗത സുരക്ഷയെക്കുറിച്ച്‌ബോധവത്‌ക്കരണം നല്‍കുന്നതിന്‌ ഈ വാര്‍ത്തകളില്‍ മുന്‍തൂക്കം നല്‍കും.

Share this post: