Top Stories
നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച ഏഴ്‌ ശതമാനത്തിലധികമാകും; അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എട്ട്‌ ശതമാനം കവിയുമെന്ന്‌ 2015-16 ലെ സാമ്പത്തിക സര്‍വ്വെ
February 29, 2016

ഫെബ്രുവരി 26, 2016
ന്യൂഡല്‍ഹി : 2016-17 ല്‍ തുടര്‍ച്ചയായ മൂന്നാംവട്ടവും ഇന്ത്യന്‍ സമ്പദ്‌ഘടന ഏഴ്‌ ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ ഇന്ന്‌ സമര്‍പ്പിച്ച 2015-16 ലെ സാമ്പത്തിക സര്‍വ്വെ വ്യക്തമാക്കുന്നു. സാധാരണ തോതിലുള്ള കാലവര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയവയാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. പരിഷ്‌ക്കരണ പ്രക്രിയ മുന്നോട്ട്‌ കൊണ്ടു പോകാന്‍ ഗവണ്‍മെന്റ്‌ പ്രതിഞ്‌ജാബദ്ധമായതിനാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം എട്ട്‌ ശതമാനമോ അതിലധികമോ ആകുമെന്ന്‌ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒരു ദശകത്തിലെ ശരാശരിയേക്കാള്‍ കുറഞ്ഞതായിരുന്നു 2015-16 ല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചയെന്ന്‌ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കാലവര്‍ഷത്തില്‍ ഉണ്ടായ കുറവാണ്‌ ഇതിന്‌ പ്രധാന കാരണം. കേന്ദ്ര കൃഷി വകുപ്പിന്റെ കണക്ക്‌ പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനത്തില്‍ 05 ശതമാനത്തിന്റെയും, എണ്ണക്കുരുക്കളുടെ ഉത്‌പാദനത്തില്‍ 4.1 ശതമാനത്തിന്റെയും വീതം കുറവുണ്ടാകും. അതേ സമയം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്‌പാദനത്തില്‍ നേരിയ വര്‍ദ്ധനയും ഉണ്ടാകും. കന്നുകാലി വളര്‍ത്തല്‍, ഫിഷറീസ്‌, ഫോറസ്‌ട്രി തുടങ്ങിയ അനുബന്ധ മേഖലകള്‍ 2015-16 ല്‍ അഞ്ച്‌ ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്നാണ്‌ അനുമാനം.
വ്യവസായ രംഗത്തെ ത്വരിത വളര്‍ച്ച നടപ്പുവര്‍ഷം നിര്‍മ്മാണമേഖലയ്‌ക്ക്‌ കരുത്തേകി. നിര്‍മ്മാണ മേഖലയുടെ 69 ശതമാനം കൈവശമുള്ള സ്വകാര്യ കോര്‍പ്പറേറ്റ്‌ മേഖലയുടെ വളര്‍ച്ച 2015-16 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 9.9 ശതമാനം കണ്ട്‌ വര്‍ദ്ധിക്കും. ഇതേ കാലയളവില്‍ വ്യാവസായിക ഉത്‌പാദന സൂചിക പ്രകാരം നിര്‍മ്മാണമേഖലയിലെ ഉത്‌പാദനം 3.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. തൊട്ടുമുന്‍വര്‍ഷം ഇത്‌ 1.8 ശതമാനമായിരുന്നു. പെട്രോളിയം ശുദ്ധീകരണം, വാഹന നിര്‍മ്മാണം, തുണിത്തരങ്ങള്‍, രാസവസ്‌തുക്കള്‍, ഇലക്‌ട്രിക്കല്‍ യന്ത്രോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള മര ഉത്‌പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്‌പാദനത്തിലുണ്ടായ ശക്തിമത്തായ വളര്‍ച്ചയാണ്‌ നിര്‍മ്മാണ മേഖലയിലെ തിരിച്ച്‌ വരവിന്‌ വഴിയൊരുക്കിയത്‌. അതേ സമയം ഊര്‍ജ്ജം, വാതകം, ജലവിതരണം, ഖനനം, ക്വാറികളിലെ ജോലികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ച പുറകോട്ടാണ്‌.
സേവന മേഖലയിലെ വളര്‍ച്ച മിതമായതെങ്കിലും ശക്തിമത്തായി തുടരുന്നതായി സര്‍വ്വെ എടുത്ത്‌ പറയുന്നു. സമ്പദ്‌ഘടനയുടെ പ്രധാന ചാലകശക്തിയായ ഈ മേഖലയുടെ വളര്‍ച്ച 49 ശതമാനത്തില്‍ നിന്ന്‌ 53 ശതമാനത്തിലെത്തി.
ഉയര്‍ന്നു വരുന്ന വിപണി സമ്പദ്‌ഘടനകളില്‍ വ്യക്തമായ മാന്ദ്യം ദൃശ്യമാകുമ്പോഴും ഇന്ത്യന്‍ സമ്പദ്‌ഘടന അതിന്റെ അടിസ്ഥാനപരമായ ഭദ്രത മൂലം അഭയസ്ഥാനമായി നിലകൊളളുമെന്നും വരുംവര്‍ഷം മൊത്തം ആഭ്യന്തര ഉത്‌പന്നങ്ങളുടെ വളര്‍ച്ച 7 മുതല്‍ 7.5 ശതമാനം വരെയാകുമെന്നും സര്‍വ്വെ പറയുന്നു.

Share this post: