Top Stories
നികുതിഉദ്യോഗസ്ഥര്‍ക്ക്‌ പ്രധാനമന്ത്രിയുടെഅഞ്ചിന പ്രമാണം
June 17, 2016

16, June 2016
ന്യൂഡല്‍ഹി : നികുതിഉദ്യോഗസ്ഥര്‍ക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി `റാപ്പിഡ്‌’ (ആര്‍.എ.പി.ഐ.ഡി) എന്ന പേരില്‍അഞ്ചിന പ്രമാണംമുന്നോട്ട്‌വച്ചു. ഇതില്‍ `ആര്‍’ റവന്യൂവിനെയും, `എ’ അക്കൗണ്ടബിലിറ്റിയെയും(ഉത്തരവാദിത്വം), `പി’ പ്രോബിറ്റിയെയും (സത്യസന്ധതയെയും) `ഡി’ ഡിജിറ്റല്‍വല്‍ക്കരണത്തെയുംസൂചിപ്പിക്കുന്നുവെന്ന്‌അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡിന്റെയും (സി.ബി.ഡി.റ്റി), കേന്ദ്ര എക്‌സെസ്സ്‌കസ്റ്റംസ്‌ബോര്‍ഡിന്റെയുംസംയുക്ത സമ്മേളനമായരാജസ്വ ഗ്യാന്‍ സംഗമംഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രണ്ട്‌ റവന്യൂബോര്‍ഡുകളുംഇതാദ്യമായിട്ടാണ്‌സംയുക്ത സമ്മേളനം സംഘടിപ്പിച്ചത്‌. എല്ലാ പൗരന്മാര്‍ക്കും നിയമവാഴ്‌ചയോട്‌ ബഹുമാനവും, നികുതിവെട്ടിക്കുന്നവര്‍ക്ക്‌ നിയമത്തിന്റെ നീണ്ട കരങ്ങളെകുറിച്ച്‌ ഭയവുംഉണ്ടാകണമെന്നിരിക്കെ, ജനങ്ങള്‍ നികുതിഉദ്യോഗസ്ഥരെ പേടിക്കരുത്‌എന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതിഉദ്യോഗസ്ഥര്‍ക്ക്‌വ്യവസ്ഥിതിയില്‍വിശ്വാസംഉണ്ടാകേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത്‌ പറഞ്ഞു. പാചകവാതകസബ്‌സിഡിസ്വമേധയാവേണ്ടന്നുവയ്‌ക്കുന്ന `ഗിവ്വിറ്റ്‌അപ്പ്‌’ സംരംഭത്തെ ഉദാഹരിച്ചുകൊണ്ട്‌, മാറ്റംകൊണ്ടുവരുന്നതിന്‌ നേതൃത്വം നല്‍കാന്‍ നികുതിഉദ്യോഗസ്ഥര്‍ക്ക്‌കഴിഞ്ഞാല്‍ നികുതിഅടിത്തറഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന്‌അദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്‌റ്റ്‌ലി, സഹമന്ത്രി ശ്രീ. ജയന്ത്‌ സിന്‍ഹ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്ര, കേന്ദ്ര റവന്യൂസെക്രട്ടറി ശ്രീ. ഹസ്‌മുഖ്‌ആദിയ, സി.ബി.ഡി.റ്റി, സി.ബി.ഇ.സി. എന്നിവയുടെ ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍തദവസരത്തില്‍സന്നിഹരായിരുന്നു.

Share this post: