Top Stories
പത്മ പുരസ്‌ക്കാരങ്ങള്‍ രാഷ്‌ട്രപതി സമ്മാനിച്ചു
April 13, 2016

13, April 2016
ന്യുഡല്‍ഹി : രാഷ്‌ട്രപതി ഭവനില്‍ ഇന്ന്‌ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ രാഷ്‌ട്രപതി ശ്രീ. പ്രണബ്‌ മുഖര്‍ജി പത്മാ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്‌തു. പ്രശസ്‌ത ചലച്ചിത്രതാരം രജനികാന്ത്‌ ഉള്‍പ്പെടെ 5 പേര്‍ പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി.ടെന്നീസ്‌ താരം സാനിയ മിര്‍സ, ഗായകന്‍ ഉദിത്‌ നാരായണ്‍ തുടങ്ങി 11 പേരാണ്‌ പത്മ ഭൂഷണ്‍ ബഹുമതിയ്‌ക്ക്‌ അര്‍ഹരായത്‌. ചലച്ചിത്ര താരങ്ങളായ പ്രിയങ്ക ചോപ്ര, പ്രമുഖ അഭിഭാഷകന്‍ ഉജജ്വല്‍ നിഗം തുടങ്ങി 36 പേര്‍ പത്മശ്രീ ഏറ്റുവാങ്ങി. ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍ സന്നിഹിതനായിരുന്നില്ല. പ്രശസ്‌ത നടന്‍ സയ്യിദ്‌ ജാഫ്രിക്ക്‌ മരണാനന്തര ബഹുമതിയായിട്ടാണ്‌ പത്മശ്രീ സമ്മാനിച്ചത്‌.
ഉപരാഷ്‌ട്രപതി ശ്രീ. ഹാമിദ്‌ അന്‍സാരി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ലോകസഭ സ്‌പീക്കര്‍ ശ്രീമതി. സുമിത്രാ മഹാജന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ്‌ സിംഗ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share this post: