Top Stories
പരിശീലകരുടെഅഭാവം
February 24, 2016

ന്യൂഡല്‍ഹി : നൈപുണ്യവികസന പദ്ധതികള്‍ രാജ്യമെമ്പാടും നടപ്പാക്കാന്‍ ആവശ്യത്തിന്‌ പരിശീലകര്‍ലഭ്യമല്ലെന്നതിനെ കുറിച്ച്‌ഗവണ്‍മെന്റ്‌ബോധവാന്മാരാണെന്ന്‌കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ മന്ത്രി ശ്രീരാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു. വിവിധ പരിശീലന പദ്ധതികളിലായി 25 ലക്ഷം പേരെയാണ്‌ നിലവില്‍ പരിശീലിപ്പിക്കേണ്ടത്‌. ഇതിന്‌ ഏകദേശം 1,25,000 പരിശീലകരെആവശ്യമാണ്‌. ക്രാഫ്‌ട്‌ഇന്‍സ്‌ട്രക്‌റ്റര്‍ ട്രെയ്‌നിങ്ങ്‌സ്‌കീമിനു കീഴിലുള്ളകേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന്‌ പഠിച്ചിറങ്ങിയഏകദേശം 25,000 പരിശീലകരാണ്‌ലഭ്യമായിട്ടുള്ളത്‌. പരിശീലകരുടെ പരിശീലനത്തിനായി 30 കേന്ദ്ര സ്ഥാപനങ്ങളും 16 സംസ്ഥാന, സ്വകാര്യസ്ഥാപനങ്ങളുമാണ്‌ഇന്ത്യയിലുള്ളത്‌. ഇവയില്‍ നിന്ന്‌ പ്രതിവര്‍ഷം പരിശീലനം സിദ്ധിച്ച്‌ പുറത്തിറങ്ങുന്നത്‌ 10,600 ഓളം പരിശീലകരാണ്‌. ഇവരില്‍ ഭൂരിപക്ഷവും നിര്‍മ്മാണ മേഖലയിലാണ്‌ പരിശീലനം നല്‍കുന്നത്‌. വ്യവസായരംഗത്തുള്ള പരിശീലകരെയും പരിശീലകസ്ഥാപനങ്ങളില്‍അംഗങ്ങളാകുന്നതിന്‌ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.മെക്കട്രോണിക്‌സ്‌, വെല്‍ഡിങ്‌മേഖലയില്‍മാസ്റ്റര്‍ പരിശീലകരെ പരിശീലിപ്പിക്കുന്നതിന്‌ ചേംബേഴ്‌സ്‌ ഇന്‍ ജര്‍മ്മനിയുമായി മന്ത്രാലയംസഹകരിക്കുന്നുണ്ടെന്നും ശ്രീറൂഡിലോക്‌സഭയില്‍അറിയിച്ചു.

Share this post: