Top Stories
പാലുത്‌പാദനത്തില്‍ ഇന്ത്യ ഒന്നാമതെത്തി; 6.26 ശതമാനത്തിന്റെ വളര്‍ച്ച
February 29, 2016

ഫെബ്രുവരി 26, 2016

ന്യൂഡല്‍ഹി : ലോകത്ത്‌ ആകെ ഉത്‌പാദിപ്പിക്കുന്ന പാലിന്റെ 18.5 ശതമാനം ഉത്‌പാദിപ്പിച്ചുകൊണ്ട്‌ പാലുത്‌പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈവരിച്ചതായി സാമ്പത്തിക സര്‍വ്വെ പറയുന്നു. 2014-15 ല്‍ 146.3 ദശലക്ഷം ടണ്ണിന്റെ ഉത്‌പാദനമാണ്‌ കൈവരിച്ചത്‌. 2013-14 ല്‍ ഇത്‌ 137.69 ദശലക്ഷം ടണ്ണായിരുന്നു. 6.26 ശതമാനത്തിന്റെ വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. ലോക ഭക്ഷ്യസംഘടനയുടെ കണക്ക്‌ പ്രകാരം ആഗോള പാലുത്‌പാദനത്തില്‍ 3.1 ശതമാനമാണ്‌ വളര്‍ച്ച. ഇന്ത്യയില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 1990-91 ലെ 176 ഗ്രാം പ്രതിദിനം എന്ന സ്ഥാനത്ത്‌ 2014-15 ആയപ്പോള്‍ 322 ഗ്രാമായി. ഇത്‌ ആഗോള ശരാശരി ആയ 294 നേക്കാള്‍ മുകളിലാണ്‌. പാലിന്റെയും പാലുത്‌പന്നങ്ങളുടെയും സുസ്ഥിര വളര്‍ച്ചയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
മുട്ടയുടെയും, മത്സ്യത്തിന്റെയും ഉത്‌പാദനത്തിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായി. 2014- 15 ല്‍ 78.48 ബില്യണ്‍ മുട്ടയാണ്‌ ഉത്‌പാദിപ്പിച്ചത്‌. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പന്നങ്ങളില്‍ ഒരു ശതമാനവും, കാര്‍ഷിക രംഗത്തെ മൊത്തം ആഭ്യന്തര ഉത്‌പന്നങ്ങളില്‍ 5.8 ശതമാനവും മത്സ്യമേഖലയില്‍ നിന്നാണ്‌. 2014-15 ലെ മൊത്തം മത്സ്യോത്‌പാദനം 10.16 മെട്രിക്‌ ടണ്ണാണ്‌.

Share this post:
MORE FROM THIS SECTION