Top Stories
പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിക്കും
April 21, 2016

19, April 2016
ന്യൂഡല്‍ഹി : പൊതുഭരണ രംഗത്ത്‌ പ്രകടിപ്പിച്ച മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഏപ്രില്‍ 21 നു ( വ്യാഴം) ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പൊതുജനങ്ങളുടെ സേവനത്തിനായി നിസ്‌തുല സേവനമനുഷ്‌ടിച്ച കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌ക്കാരങ്ങള്‍ സിവില്‍സര്‍വ്വീസ്‌ ദിനത്തോടനുബന്ധിച്ചാണ്‌ സമ്മാനിക്കുന്നത്‌.

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന, ഗ്രാമങ്ങളിലെ ശുചിത്വ ഭാരത ദൗത്യം, ശുചിത്വവിദ്യാലയം, സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ പദ്ധതി എന്നീ മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു പുതിയ വിഭാഗം പുരസ്‌ക്കാരം കൂടി ഇപ്രാവശ്യം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 10 ജില്ലകള്‍ക്കും പ്രധാന മന്ത്രിയുടെ അവാര്‍ഡ്‌ ലഭിക്കും.

Share this post: