Top Stories
പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഇനിമുതല്‍ മലയാളത്തിലും
May 29, 2016

narendramodi-website29, May 2016

ന്യൂഡല്‍ഹി : രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.pmindia.gov.in ഇപ്പോള്‍ വിവിധ ഭാഷകളില്‍. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ ബംഗാളി, ഗുജറാത്തി, മലയാളം, മറാത്തി, തമിഴ്‌, തെലുങ്ക്‌ എന്നീ ആറ്‌ പ്രാദേശിക ഭാഷകളില്‍ പ്രധാനമന്ത്രിയുടെ വെബ്ബ്‌സൈറ്റ്‌ ഇപ്പോള്‍ ലഭിക്കും. വെബ്ബ്‌സൈറ്റിന്റെ ഉദ്‌ഘാടനം വിദേശകാര്യമന്ത്രി ശ്രീമതി. സുഷമ സ്വരാജ്‌ ഇന്ന്‌ ന്യൂഡല്‍ഹിയില്‍ നിര്‍വ്വഹിച്ചു.  തദവസരത്തില്‍ സംസാരിക്കവെ ജനങ്ങളിലേക്കെത്താനും അവരോട്‌ സ്വന്തം ഭാഷയില്‍ സംവദിക്കാനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ ഈ സംരംഭമെന്ന്‌ വിദേശകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളുമായി അവരുടെ ക്ഷേമവും വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കൂടുതല്‍ ആശയവിനിമയത്തിന്‌ ഈ സംരംഭം സഹായിക്കുമെന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഘട്ടം ഘട്ടമായി മറ്റു പ്രാദേശിക ഭാഷകളിലും വെബ്ബ്‌സൈറ്റ്‌ ലഭ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

ആറ്‌ പ്രാദേശിക ഭാഷകളിലെ വെബ്ബ്‌സൈറ്റുകള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ലഭ്യമാണ്‌:
ബംഗാളി : www.pmindia.gov.in/bn
ഗുജറാത്തി : www.pmindia.gov.in/gu
മറാത്തി : www.pmindia.gov.in/mr
മലയാളം : www.pmindia.gov.in/ml
തമിഴ്‌ : www.pmindia.gov.in/ta
തെലുങ്ക്‌ : www.pmindia.gov.in/te

Share this post: