Top Stories
ബാര്‍ക്കിന്റെ പുതിയഡയറക്‌ടറായി കെ.എന്‍.വ്യാസ്‌ ചുമതലയേറ്റു
February 24, 2016

ന്യൂഡല്‍ഹി : ഭാഭാഅണുശക്തിഗവേഷണകേന്ദ്രത്തിന്റെ (ബി.എ.ആര്‍.സി) പുതിയഡയറക്‌ടറായി ശ്രീ.കെ.എന്‍.വ്യാസ്‌ ചുമതലയേറ്റു. ബാര്‍ക്കിലെറിയാക്‌ടര്‍പ്രോജക്‌ട്‌ ഗ്രൂപ്പിന്റെഅസ്സോസിയേറ്റ്‌ഡയറക്‌ടര്‍ആയിരുന്നു അദ്ദേഹം.


ബാര്‍ക്ക്‌ട്രെയിനിംഗ്‌സ്‌കൂളിലെ 22-ാമത്‌ ബാച്ചില്‍ നിന്നും ബിരുദമെടുത്ത ശ്രീ.വ്യാസ്‌കഴിഞ്ഞ 36 വര്‍ഷത്തിനിടെആണവറിയാക്‌ടറുകളിലെ ഇന്ധനങ്ങളുടെരൂപകല്‌പനയിലുംവിശകലനത്തിലുംവിപുലമായ പരിചയസമ്പത്ത്‌ ആര്‍ജ്ജിച്ചിട്ടുണ്ട്‌. ഫ്രാന്‍സിലെ ഐറ്ററില്‍സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടെസ്റ്റ്‌ ബ്ലാങ്കറ്റ്‌മൊഡ്യൂളിന്റെരൂപകല്‌പനയിലുംവിശകലനത്തിലുംഅദ്ദേഹം ശ്രദ്ധേയമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.
ഹോമി ഭാഭ ശാസ്‌ത്ര സാങ്കേതികഅവാര്‍ഡ്‌ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക്‌അര്‍ഹനായ ശ്രീ. വ്യാസ്‌ ഇന്ത്യന്‍ നാഷണല്‍ അക്കാഡമിഓഫ്‌എഞ്ചിനീയറിംഗിന്റെഫെല്ലോകൂടിയാണ്‌.

Share this post: