Top Stories
മത്സ്യമേഖലയില്‍ ഇന്ത്യാ-ബംഗ്‌ളാദേശ്‌ സഹകരണം
April 16, 2016

ന്യൂഡല്‍ഹി : ഫിഷറീസ്‌, ജലകൃഷി മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്‌ 2011 സെപ്‌റ്റംബറില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒപ്പ്‌ വച്ച ധാരണാ പത്രം സംബന്ധിച്ച്‌ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ ധരിപ്പിച്ചു.
5 വര്‍ഷക്കാലത്തേയ്‌ക്കാണ്‌ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. കുറഞ്ഞത്‌ 6 മാസത്തെ നോട്ടീസ്‌ നല്‍കിയാല്‍ ഇരു കക്ഷികള്‍ക്കും കരാറില്‍ നിന്ന്‌ പിന്മാറാം. പരസ്‌പര ധാരണയുടെ അടിസ്ഥാനത്തില്‍ ധാരണാപത്രത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയുമാകാം.

Share this post: