Top Stories
മഴ മേഘങ്ങളെ കുറിച്ച്‌ പഠനം നടത്തും
May 05, 2016

04, May 2016
ന്യൂഡല്‍ഹി : മഴമേഘങ്ങളെകുറിച്ച്‌ പഠിക്കുന്നതിന്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ ആഭിമുഖ്യത്തില്‍ ഗവേഷണം നടത്തും. Cloud Aerosol Interaction and Precipitation Enhancement Experiment (CAIPEEX) എന്ന ഈ പദ്ധതിയ്‌ക്ക്‌ കീഴില്‍ ക്ലൗഡ്‌ സീഡിംഗിലൂടെ (CLOUD SEEDING) മഴ പെയ്യിച്ചായിരിക്കും ഗവേഷണം നടത്തുക.മഴ പെയ്യിക്കാന്‍ തക്ക ശക്തിയുള്ള മേഘങ്ങളുള്ളടത്തായിരിക്കും പരീക്ഷണം നടത്തുക. കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക സഹമന്ത്രി ശ്രീ. വൈ.എസ്‌.ചൗധരി ലോകസഭയെ രേഖാമൂലം അറിയിച്ചതാണിത്‌. എന്നാല്‍ മഴക്കുറവുള്ള പ്രദേശങ്ങളില്‍ ക്ലൗഡ്‌ സീഡിംഗ്‌ സങ്കേതം ഉപയോഗിച്ച്‌ കൃത്രിമമഴ പെയ്യിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this post: