Top Stories
മുഖ്യമന്ത്രി പിണറായി വിജയന് കേരള ഹൗസില്‍ ഉജ്ജ്വല വരവേല്‍പ്പ്
May 29, 2016

28, May 2016
ഡല്‍ഹി : മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് കേരള ഹൗസ് ജീവനക്കാര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കേരള ഹൗസിനെ പ്രതിനിധീകരിച്ച് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മുഖ്യമന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. ഉഷ ടൈറ്റസ് കണ്‍ട്രോളര്‍ ബി. ഗോപകുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള ഹൗസ് ജീവനക്കാരും സംഘടന പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ റസിഡന്റ് കമ്മീഷണര്‍, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍, ഡല്‍ഹിയിലെ വിവിധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചതിനുശേഷമാണ് ഡല്‍ഹി കേരള ഹൗസിലെത്തിയത്. കേരള ഹൗസില്‍ ഡല്‍ഹി മലയാളികള്‍ ഉള്‍പ്പെടെ വന്‍ജനാവലി സ്വീകരിക്കാനെത്തിയിരുന്നു. സ്വീകരണത്തിന്റെ ‘ഭാഗമായി പല്ലശ്ശന ഉണ്ണിമാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും ഒരുക്കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി.

Share this post: