Top Stories
മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പിലെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിച്ചു
April 22, 2016

21, April 2016
ന്യൂഡല്‍ഹി : പത്താമത്‌ സിവില്‍സര്‍വ്വീസ്‌ ദിനത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പിന്‌ മികവ്‌ പ്രകടിപ്പിച്ചതിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനിച്ചു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ നടത്തിപ്പില്‍ വടക്ക്‌കിഴക്കന്‍ ജില്ലകളില്‍ അസമിലെ നഗാവ്‌, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഛണ്‌ഡിഗഡ്‌, സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത്‌ 24 പര്‍ഗനാസ്‌ എന്നിജില്ലകള്‍ ഒന്നാം സ്ഥാനം നേടി. ഗ്രാമീണസ്വച്ഛ്‌ ഭാരത്‌ ദൗത്യത്തില്‍ പശ്ചിമ സിക്കിം, രാജാസ്ഥാനിലെ ബിക്കാനീര്‍ എന്നിവ അവാര്‍ഡ്‌ നേടി. ശുചിത്വവിദ്യാലയ പരിപാടിയുടെ നടത്തിപ്പില്‍ ജമ്മുകശ്‌മീരിലെ അനന്തനാഗ്‌, ദാദ്രാ-നാഗര്‍ ഹവേലി, ആന്ധ്രാപ്രദേശിലെ അനന്തപുരം എന്നിവയ്‌ക്കാണ്‌ പുരസ്‌ക്കാരം ലഭിച്ചത്‌. സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ പദ്ധതിയുടെ നടത്തിപ്പില്‍ ഹിമാചല്‍ പ്രദേശിലെ ഹാമീര്‍പൂര്‍, ഛത്തീസ്‌ഗഡിലെ ബല്‍റാംപൂര്‍ എന്നിവഅവാര്‍ഡ്‌ നേടി. ഭരണരംഗത്തെ മികവ്‌ സംബന്ധിച്ച്‌ പഠനം നടത്തിയ സെക്രട്ടറിമാരുടെ സമിതിയുടെ നടപ്പാക്കല്‍ റിപ്പോര്‍ട്ട്‌ നിതി ആയോഗ്‌ സി.ഇ.ഒ. ശ്രീ. അമിതാബ്‌കാന്ത്‌ സദവസരത്തില്‍ അവതരിപ്പിച്ചു.

Share this post: