Top Stories
രണ്ടുവര്‍ഷത്തിനുള്ളില്‍ 7000 കിലോഗ്രാംകള്ളക്കടത്ത്‌ സ്വര്‍ണ്ണം പിടികൂടി
September 20, 2016

19-Sep-2016
ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഡയറക്ടറേറ്റ്‌ഓഫ്‌ റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) ഡല്‍ഹിമേഖലായൂണിറ്റ്‌ 7000 കിലോഗ്രാം കള്ളക്കടത്ത്‌ സ്വര്‍ണ്ണം പിടികൂടി. 2000 കോടിരൂപയോളംവിലവരുന്നതാണിത്‌. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തവേയാണ്‌ ഈ സ്വര്‍ണ്ണം പിടിയിലായത്‌. ഇന്ത്യയില്‍ ഒരു ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത്‌ വേട്ടയാണിത്‌. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഈ മാസം 18 വരെയുള്ള കാലയളവില്‍മാത്രം 91 കോടിരൂപയുടെസ്വര്‍ണ്ണക്കടത്തു തടയാന്‍ ഡി.ആര്‍.ഐ ഡല്‍ഹിസോണല്‍ യൂണിറ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌്‌.

Share this post: