Top Stories
രണ്ട്‌ ലക്ഷത്തിലധികം ഡിഫന്‍സ്‌ പെന്‍ഷന്‍ക്കാര്‍ക്കായി ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പ്രകാരം പുതുക്കിയ പെന്‍ഷന്‍ ആനുകുല്യങ്ങള്‍ അനുവദിച്ചു
March 15, 2016

മാര്‍ച്ച്‌ 14 2016
ന്യൂഡല്‍ഹി : രാജ്യരക്ഷാ മന്ത്രാലയത്തിന്റെ കംട്രോളര്‍ ജനറല്‍ ഓഫ്‌ ഡിഫന്‍സ്‌ അക്കൗണ്ട്‌സ്‌ (സി.ജി.ഡി.എ)യ്‌ക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ്‌ പെന്‍ഷന്‍ വിതരണ ഓഫീസുകള്‍ സര്‍വ്വീസ്‌,അംഗപരിമിതര്‍ പെന്‍ഷന്‍ വാങ്ങുന്ന 2,21,224 ഡിഫന്‍സ്‌പെന്‍ഷണര്‍മാര്‍ക്ക്‌ പുതുക്കിയപെന്‍ഷന്‍ ആനുകുല്യങ്ങള്‍ അനുവദിച്ചു. 2016 മാര്‍ച്ച്‌ 1ന്‌ തന്നെ കുടിശ്ശികയുടെ ആദ്യ ഗഡു സഹിതം പെന്‍ഷന്‍കാരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്‌.
അശേഷിക്കുന്ന 1, 46,335ഫാമിലി പെന്‍ഷന്‍ക്കാര്‍ക്ക്‌ കുടിശ്ശിക സഹിതം ഈ മാസം അവസാനത്തോടെ ലഭിക്കും. ബാങ്കുകള്‍ പെന്‍ഷന്‍ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കയാണ്‌. ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതു വഴി ഗവണ്‍മെന്റിനുള്ള മൊത്തം അധിക ചെലവ്‌ 7,488.70 കോടി രൂപയാണ്‌. 2014 ജൂലൈ 1 മുതല്‍ 2015 ഡിസംബര്‍ 31 വരെ 10,925.11 കോടി രൂപ കുടിശ്ശികഇനത്തില്‍ നല്‍കണം.

Share this post: