Top Stories
വിദേശ വ്യാപാര കരാറുകള്‍ കയറ്റിറക്കുമതി വര്‍ദ്ധിപ്പിച്ചു
February 29, 2016

ഫെബ്രുവരി 26, 2016

ന്യൂഡല്‍ഹി : 2000-ാമാണ്ടിന്റെ മദ്ധ്യത്തിനുശേഷം ഇന്ത്യയുടെ വിദേശ വ്യാപാര കരാറുകള്‍ ഇരട്ടിച്ച്‌ ഇപ്പോള്‍ ഏതാണ്ട്‌ 42 എണ്ണമായി. ഇതുവഴി കരാര്‍ ഒപ്പിട്ട രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി സാമ്പത്തിക സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.കയറ്റുമതിയേക്കാള്‍ ഇറക്കുമതി വ്യാപാരത്തിലാണ്‌ വര്‍ദ്ധയുണ്ടായിട്ടുള്ളത്‌. ആസിയാന്‍ കരാറിന്റെ കാര്യത്തില്‍ ഇറക്കുമതിയിലും കയറ്റുമതിയിലും വര്‍ദ്ധനയുണ്ടായി. കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധവുണ്ടായപ്പോള്‍ ഇറക്കുമതിയില്‍ 79 ശതമാനത്തിന്റെ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയത്‌.

Share this post:
MORE FROM THIS SECTION