24 മെയ് 2016
ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലായി 13ലധികം സ്മാര്‍ട്ട് സിറ്റികളെ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 23 നഗരങ്ങളില്‍ നടത്തിയ ഫാസ്റ്റ് ട്രാക്ക് മത്സരത്തില്‍ ലക്നൗ ആണ് ഒന്നാമതെത്തി. മത്സരത്തില്‍ പങ്കെടുത്ത നഗരങ്ങള്‍ 25 ശതമാനം വരെ നിലവാരം മെച്ചപ്പെടുത്തിയതായി കേന്ദ്രനഗരവികസന, പാര്‍പ്പിട, നഗര ദാരിദ്ര്യ ലഘൂകരണ വകുപ്പ് മന്ത്രി ശ്രീ. വെങ്കയ്യ നായിഡു പറഞ്ഞു. പുതിയതായി 13 നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളായി പ്രഖ്യാപിച്ചതോടെ 25 സംസ്ഥാനങ്ങള്‍ സ്മാര്‍ട്ട് സിറ്റികളുടെ പരിധിയിലായതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി നഗരാസൂത്രണവും ഭരണവും മികച്ചതാക്കാന്‍ ഗവണ്മെന്റ് നടപ്പിലാക്കിയ മാതൃകാപരമായ മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘നഗര നവോത്ഥാനം 2016 മെയ് തല്‍ 2016 മെയ് വരെ’ എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു.
മത്സരത്തിലെ മറ്റു വിജയികള്‍: വാറങ്കല്‍, തെലുങ്കാന (13%), ഷിംല, ഹിമാചല്‍ പ്രദേശ് (27%), ചണ്ഡീഗഡ് (9%), റായ്പൂര്‍, ഛത്തീസ്ഗഡ് (25%), ന്യൂ ടൗണ്‍ കൊല്‍ക്കത്ത (11%), ഭഗല്‍പൂര്‍, ബീഹാര്‍ (25%), പനാജി, ഗോവ (9%), പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (26%), ഇംഫാല്‍, മണിപ്പുര്‍ (27%), റാഞ്ചി, ജാര്‍ഖണ്ഡ് (27%), അഗര്‍ത്തല ത്രിപുര (25%) ഉം ഫരീദാബാദ്, ഹരിയാന (12%).