Top Stories
13000 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്‌തപയറുവര്‍ഗ്ഗങ്ങള്‍ രാജ്യത്തെത്തി
June 08, 2016

08, June 2016
ന്യൂഡല്‍ഹി : ഇറക്കുമതി ചെയ്‌ത 13000 ദശലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങള്‍ രാജ്യത്തെത്തി. ഇതില്‍ 11000 ശലക്ഷം ടണ്‍ തുവരപ്പരിപ്പും 2000 ദശലക്ഷം ടണ്‍ ഉഴുന്നുപരിപ്പുമാണ്‌. 6000 ദശലക്ഷം ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന്‌ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്‌ സെക്രട്ടറി ശ്രീ. ഹേം പാണ്ഡെയുടെ അധ്യക്ഷതയില്‍ചേര്‍ന്ന അവശ്യവസ്‌തുക്കളുടെ വിലനിലവാരം വിശകലനം ചെയ്യാനുള്ള മന്ത്രിതല സമിതി യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു.

മൊത്തം 38500 ശലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങളാണ്‌ ഇന്ത്യ ഇറക്കുമതി ചെയ്യുക. ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ 51000 ശലക്ഷം ടണ്‍ ഖാരിഫ്‌ പയറുവര്‍ഗ്ഗങ്ങളും 60000 ദശലക്ഷം ടണ്‍ റാബി പയറുവര്‍ഗ്ഗങ്ങളും സംഭരിച്ചിട്ടുണ്ട്‌.

കിലോഗ്രാം ഒന്നിന്‌ 120 രൂപയില്‍ കവിയാത്തവിധം കരുതല്‍ ശേഖരത്തില്‍നിന്ന്‌ പയറുവര്‍ഗ്ഗങ്ങള്‍ വില്‍ക്കാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടിട്ടുണ്ട്‌. തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ച്‌ അവര്‍ക്കായി അധികമായി പയറുവര്‍ഗ്ഗങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ അധിക സബ്‌സിഡി നിരക്കിലാണ്‌ ഇവ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നത്‌.

നിലവില്‍ ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ പക്കല്‍ 32 ദശലക്ഷം ടണ്‍ ഗോതമ്പ്‌ സ്റ്റോക്കുണ്ട്‌. പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യാന്‍ ആവശ്യമുള്ളത്‌ 24 ദശലക്ഷം ടണ്ണാണ്‌. ഈ സാമ്പത്തിക വര്‍ഷം 6.25 ദശലക്ഷം ടണ്‍ ഗോതമ്പ്‌ പൊതുവിപണിയില്‍ വിറ്റഴിക്കാന്‍ ഗവണ്‍മെന്റ്‌ അനുമതി നല്‍കിയിട്ടുണ്ട്‌. വിപണിഇടപെടലിന്റെ ഭാഗമായി നാഫെഡ്‌, എസ്‌. എഫ്‌.എ.സി എന്നിവ 15,635 ടണ്‍ സവാള സംഭരിച്ചിട്ടുണ്ട്‌.

Share this post: