Top Stories
323 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിച്ചു; ഇതോടെ വൈദ്യുതി എത്തിയ ഗ്രാമങ്ങളുടെ എണ്ണം 6493 ആയി
March 15, 2016

മാര്‍ച്ച്‌ 14 2016
ന്യൂഡല്‍ഹി : ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പ്രകാരം കഴിഞ്ഞയാഴ്‌ച രാജ്യത്തെ 323 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിച്ചു. ഇവയില്‍ 86 എണ്ണം ഒഡീഷയിലും, 73 എണ്ണം ജാര്‍ഖണ്‌ഢിലും, 61 എണ്ണം ഉത്തര്‍ പ്രദേശിലും, 42 എണ്ണം അരുണാചല്‍ പ്രദേശിലും, 33 എണ്ണം ബീഹാറിലും, 16 എണ്ണം അസ്സമിലും, 6 എണ്ണം ഛത്തീസ്‌ഗഢിലും, 3 എണ്ണം മധ്യപ്രദേശിലുമാണ്‌. 2015-16 ല്‍ ഇതുവരെ മൊത്തം 6,497 ഗ്രാമങ്ങള്‍ ദീന്‍ ദയാല്‍ ഉപാധ്യായ പദ്ധതി പ്രകാരം വൈദ്യുതീകരിച്ചിട്ടുണ്ട്‌.

Share this post: